HOME
DETAILS

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

  
Web Desk
May 18 2025 | 16:05 PM

Fire in City Heart Intense Efforts Continue to Bring Blaze Under Control All District Fire Units Deployed

 

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര ശാലയിൽ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ വൻ തീപിടിത്തം നാല് മണിക്കൂറിലേറെ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു . തീ സമീപത്തെ കടകളിലേക്ക് പടർന്നതോടെ നഗരമാകെ കറുത്ത പുകയിൽ മുങ്ങി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

കെട്ടിടം പൂർണമായും കത്തിനശിക്കുന്ന സ്ഥിതിയിലാണെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. തുണിത്തരങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്നതാണ് തീയുടെ തീവ്രത വർധിപ്പിച്ചത്. അവധിക്കാലത്ത് സ്കൂൾ വിദ്യാർഥികൾക്കായി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നതായി ജീവനക്കാർ പറഞ്ഞു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. വെള്ളം തീർന്ന യൂണിറ്റുകൾ വീണ്ടും വെള്ളം നിറച്ച് തിരികെ എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി എത്തി. തുടക്കത്തിൽ നാല് യൂണിറ്റുകൾ എത്തിയെങ്കിലും തീയുടെ തീവ്രത കാരണം കൂടുതൽ യൂണിറ്റുകൾ വിളിച്ചുവരുത്തി. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള തീ നിയന്ത്രണ ശ്രമവും തുടരുന്നു.

കെട്ടിടത്തിന്റെ മറ്റ് നിലകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. “ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്തുണ്ട്. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടർന്നിട്ടില്ല. നിയന്ത്രണ ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു,” ജില്ലാ കലക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. “എല്ലാ സാധ്യതകളും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കും,” എസ്പി ടി. നാരായണൻ വ്യക്തമാക്കി.

മന്ത്രി എ.കെ. ശശീന്ദ്രൻ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. “തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു. എല്ലാവരും സഹകരിക്കണം,” മന്ത്രി അറിയിച്ചു. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  3 days ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  3 days ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  3 days ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  3 days ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  3 days ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  3 days ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  3 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  3 days ago