HOME
DETAILS

14ാം വയസിൽ പോർച്ചുഗലിനൊപ്പം കിരീടം; റൊണാൾഡോയുടെ പിന്മുറക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

  
May 19 2025 | 04:05 AM

Ronaldo Juniour wins Vlatko Markovic Tournament  with Portugal U-15 team

ക്രോയേഷ്യ: വ്ലാറ്റ്കോ മാർക്കോവിച്ച് ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി പോർച്ചുഗൽ അണ്ടർ 15 ടീം. കലാശപ്പോരാട്ടത്തിൽ ക്രോയേഷ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗൽ ചാമ്പ്യന്മാരായത്. മത്സരത്തിൽ പറങ്കിപ്പടക്ക് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയർ ഇരട്ട ഗോൾ നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. 

ക്രോയേഷ്യയിൽ നടന്ന ഈ ടൂർണമെന്റിൽ ആദ്യമായാണ് റൊണാൾഡോ ജൂനിയർ പോർച്ചുഗൽ ജേഴ്സി ധരിച്ചിരുന്നത്. പോർച്ചുഗൽ ടീമിനൊപ്പം തന്റെ കഴിവ് തെളിയിക്കാനുള്ള ഈ അവസരം റൊണാൾഡോ ജൂനിയർ കൃത്യമായി വിനിയോഗിക്കുകയായിരുന്നു. ടൂർണമെന്റിൽ ജപ്പാനെതിരെയുള്ള മത്സരത്തിലാണ് താരം പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ചത്. 

ജപ്പാനെതിരെ 4-1ന്റെ തകർപ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഗ്രീസിനെതിരെ പോർച്ചുഗൽ സമനില പിടിക്കുകയും ചെയ്തു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. ഈ മത്സരത്തിൽ പോർച്ചുഗലിനായി ആദ്യ ഇലവനിൽ റൊണാൾഡോ ജൂനിയർ ഇടം നേടിയിരുന്നു. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1നും പോർച്ചുഗൽ പരാജയപ്പെടുത്തി. 

റൊണാൾഡോയുടെ മകന് ഇതിനോടകം തന്നെ ഫുട്ബാളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്. സഊദി ക്ലബ് അൽ നസറിന്റെ യൂത്ത് ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്. ക്ലബ് തലത്തിലെ പോരാട്ടങ്ങൾ പോർച്ചുഗൽ ദേശിയ ടീമിനൊപ്പവും ആവർത്തിക്കാനാണ് താരം തയ്യാറെടുക്കുന്നത്.  

അതേസമയം റൊണാൾഡോ ഇപ്പോഴും ഫുട്ബോളിൽ പ്രായത്തെ പോലും തളർത്താത്ത പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും.

2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

Ronaldo Juniour wins Vlatko Markovic Tournament  with Portugal U-15 team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  2 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  2 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  2 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago