മഴ കനിയുന്നില്ല; ജലനിരപ്പ് താഴ്ന്ന് നീലഗിരിയിലെ ഡാമുകള്‍
ഗൂഡല്ലൂര്‍: മഴ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് നീലഗിരി ജില്ലയിലെ ഡാമുകളെ കാര്യമായി ബാധിക്കുന്നു. ജില്ലയിലെ മിക്ക ഡാമുകളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജല നിരപ്പില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ ഡാമുകളിലെ ജലമുപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ജില്ലയിലെ വിവിധയിടങ്ങളിലായുള്ള 12 ഡാമുകളില്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഇവിടങ്ങളില്‍ നിന്നായി 833.65 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ജലനിരപ്പ് താഴ്ന്നതോടെ ഉല്പാദനവും കുറഞ്ഞിരിക്കുകയാണ്.
നിലവില്‍ മുക്കുര്‍ത്തി ഡാമില്‍ വേണ്ടത് 18 അടിയാണെങ്കിലും 15.50 അടി ജലമാണുള്ളത്. പൈക്കാര ഡാമില്‍ 55 അടി ജലം വേണ്ട സ്ഥാനത്ത് 45 അടിയും സാണ്ടിനല്ല ഡാം. 49 അടി ജലം വേണ്ടിടത്ത് 24 അടി ജലമാണുള്ളത്. മറ്റു ഡാമുകളില്‍ സെപ്റ്റംബറില്‍ വേണ്ട ജലനിരപ്പും നിലവിലെ ജലനിരപ്പും ഇവ്വിധമാണ്. ഗ്ലന്‍മാര്‍ക്ക് ഡാം 33 അടി ജലം വേണ്ടസ്ഥാനത്ത് 20 അടി. മായാര്‍ ഡാം 17, 14.5. അപ്പര്‍ഭവാനി ഡാം 210, 140. പാര്സന്സ് വേലി ഡാം 58, 20. പോര്ത്തിമന്ത് ഡാം 130, 74.5. അവിലാഞ്ചി ഡാം 171, 116 . എമറാള്‍ഡ് ഡാം 184, 98. കുന്താഡാം 89, 87. കെദ്ദ ഡാം 156, 150. മഴ കുറഞ്ഞതോടെ ജില്ലയിലെ കര്‍ഷകരും ഏറെ ദുരിതത്തിലാണ്. നിലവില്‍ ടാങ്കറില്‍ വെള്ളം പണം നല്കി എത്തിച്ചാണ് പല കര്‍ഷകരും കൃഷിയിടം നനക്കുന്നത്. കര്‍ഷകര്‍ക്ക് ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ സബ്സിഡ് നിരക്കില്‍ ഡീസല്‍ വിതരണം ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."