HOME
DETAILS

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

  
Web Desk
May 20 2025 | 16:05 PM

Heavy Rain Alert in Al Ain UAE Issues Red Alert for Southwestern Regions Abu Dhabi Police Urge Caution

ദുബൈ: അൽ ഐനിലെ ചില ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരം കനത്തതോ മിതമായതോ ആയ മഴ പെയ്തു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചന പ്രകാരം ഇന്ന് രാത്രിയും മേഘാവൃതമായ കാലാവസ്ഥ തുടരും. യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഐനിലെ മഴയുടെ ദൃശ്യങ്ങൾ പകർത്തിയ ഒരു വീഡിയോ storm_ae എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  പങ്കുവെച്ചിട്ടുണ്ട്. 

അതേസമയം, അൽ ഐനിലെ ഖതാൻ അൽ ശിഖ്ല, സാഅ്, മെസ്യാദ്, ഉം ഗഫ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്തു.  മഴക്കാലമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ് അറിയിച്ചു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധികൾ പാലിക്കാൻ അബൂദബി പൊലിസ് ഡ്രൈവർമാർക്ക് നിർദേശം നൽകി. 

അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വളരെ ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കാലാവസ്ഥാ കേന്ദ്രം പറയുന്നത് അനുസരിച്ച്, ഈ ആഴ്ച ആപേക്ഷിക ആർദ്രത 85 മുതൽ 90 ശതമാനം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് പരമാവധി താപനില 48°C ആയി രേഖപ്പെടുത്തി. അൽ ഐനിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ മേഘാവൃതവും പൊടിപടലവുമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

The UAE's National Center of Meteorology has issued a red alert for heavy rainfall in Al Ain and southwestern regions, warning of potential thunderstorms and unstable weather. Abu Dhabi Police have urged drivers to exercise extreme caution, avoid flooded areas, and follow safety guidelines. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന 

Business
  •  7 minutes ago
No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍

uae
  •  41 minutes ago
No Image

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു

Kerala
  •  an hour ago
No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  an hour ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  2 hours ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 hours ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  2 hours ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  2 hours ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  2 hours ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  2 hours ago