HOME
DETAILS

'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍

Web Desk
May 21 2025 | 06:05 AM

Rahul Gandhi Pays Emotional Tribute to Rajiv Gandhi on 34th Death Anniversary

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ വൈകാരിക കുറിപ്പ്. പിതാവിന്റെ ഓര്‍മകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദ്ദേഹം ബാക്കിവെച്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

'പപ്പാ, നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്. നിങ്ങളുടെ പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും എന്നതാണ് എന്റെ ദൃഢനിശ്ചയം. ഞാന്‍ തീര്‍ച്ചയായും അവ നിറവേറ്റുക തന്നെ ചെയ്യും'. -രാഹുല്‍ എക്‌സില്‍ കുറിച്ചു.

രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു.

'രാജീവ് ജിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറയെ  നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായ നിലയിലേക്ക് മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ ശാശ്വത പാരമ്പര്യത്തിലൂന്നിയിള്ളതാണ് ഞങ്ങളുടെ ലക്ഷ്യങ്ങള്‍' കോണ്‍ഗ്രസ് ഔദ്യോഗിക പേജിലെ കുറിപ്പില്‍ പറയുന്നു. കൂടാതെ, രാജീവിന്റെ ഓര്‍മകളുടെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയുടെ മഹാനായ പുത്രനാണ് രാജീവ് ഗാന്ധി എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. 'ഇന്ത്യയുടെ മഹാനായ പുത്രനായ രാജീവ് ഗാന്ധി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ പ്രതീക്ഷ ഉണര്‍ത്തി. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കും ഇന്ത്യയെ സജ്ജമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ധീരവുമായ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.'

Rajiv Gandhi — a great son of India, inspired hope among millions of Indians.

His visionary and courageous interventions were instrumental in preparing India for the challenges and opportunities of the 21st Century.

These include lowering the voting age to 18, strengthening… pic.twitter.com/GHijM7eimu
— Mallikarjun Kharge (@kharge) May 21, 2025

'വോട്ടിങ് പ്രായം 18 ആയി കുറക്കുക, പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക, ടെലികോം, ഐ.ടി വിപ്ലവത്തിന് നേതൃത്വം നല്‍കുക, കമ്പ്യൂട്ടറൈസേഷന്‍ പരിപാടി നടപ്പിലാക്കുക, സുസ്ഥിരമായ സമാധാന ഉടമ്പടികള്‍ ഉറപ്പാക്കുക, സാര്‍വത്രിക രോഗപ്രതിരോധ പരിപാടി ആരംഭിക്കുക, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍ പ്രധാനമന്ത്രി, ഭാരതരത്‌ന, രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ ഞങ്ങളുടെ ആദരാഞ്ജലികള്‍.'

രാവിലെ സമാധിസ്ഥലമായ വീര്‍ഭൂമിയില്‍ രാഹുല്‍ ഗാന്ധിയും  മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സചിനുമടക്കം കോണ്‍ഗ്രസ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തമിഴ്പുലികള്‍ ആസൂത്രണം ചെയ്ത ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1984ല്‍ മാതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജീവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറില്‍ 40ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി

International
•  6 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
•  6 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
•  6 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
•  6 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
•  6 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
•  6 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
•  6 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
•  6 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
•  6 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
•  6 days ago