HOME
DETAILS

തളിപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍; കനത്ത മഴയില്‍ മണ്ണും ചളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങി

  
Web Desk
May 21 2025 | 07:05 AM

Landslide and Public Protest in Kannur Due to NH 66 Construction Flaws

കണ്ണൂര്‍: കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തി. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. പിന്നാലെ തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

ബുധനാഴ്ച്ച രാവിലെയാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. ദേശീയപാത 66ന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലേറെപ്പേരാണ് ദേശീയപാത ഉപരോധത്തില്‍ പങ്കെടുത്തത്. ഇതുകാരണം കണ്ണൂര്‍ - കാസര്‍കോട് റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ദേശീയ പാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നിര്‍മാണത്തിലിരിക്കുന്ന ആറുവരി പാത തകര്‍ന്ന് ഇടിഞ്ഞുവീണിരുന്നു. കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ തലപ്പാറയില്‍ വിള്ളലും കണ്ടിരുന്നു.

 സര്‍വിസ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വിവാഹ സംഘത്തിന്റെ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് കല്ലും മണ്ണും കോണ്‍ക്രീറ്റ് കട്ടകളും ഇടിഞ്ഞു വീണത്. കാറില്‍ സഞ്ചരിച്ച കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്കു നിസാര പരുക്കേറ്റു. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

ഉയര്‍ത്തിക്കെട്ടിയ പാതയുടെ സംരക്ഷണഭിത്തി വലിയ ശബ്ദത്തോടെ താഴെയുള്ള സര്‍വിസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കോഴിക്കോടുനിന്നു തൃശൂര്‍ ഭാഗത്തേക്കു പോകുന്ന റോഡിന്റെ കിഴക്കുവശം ചേര്‍ന്ന് കെട്ടിയ അരക്കിലോമീറ്ററോളം വരുന്ന ഭാഗമാണ് തകര്‍ന്നത്. കൂരിയാട് പാടത്തിനുകുറുകെ അന്‍പത് അടിയിലധികം ഉയരത്തില്‍ ആര്‍.ഇ ബ്ലോക്ക് ഉപയോഗിച്ച് കെട്ടിപ്പൊക്കിയ സര്‍വിസ് സ്റ്റേഷനും കുറ്റൂര്‍ തോടിനും ഇടയില്‍ കിഴക്കുഭാഗത്താണ് റോഡ് ഇടിഞ്ഞത്.

പാതയില്‍ നേര്‍പകുതിയോളം പലയിടത്തായി വീണ്ടുകീറി വന്‍ ഗര്‍ത്തങ്ങളുണ്ടാവുകയും 300 മീറ്റലധികം താഴ്ചയിലേക്കു പതിക്കുകയും ചെയ്തു. സര്‍വിസ് റോഡ് കൂരിയാട് മാതാട് റോഡിനും കുറ്റൂര്‍ തോടിനു കുറുകെയുള്ള പാലത്തിനുമിടയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡുകള്‍ താഴ്ന്നതിനെ തുടര്‍ന്ന് റോഡിനു കിഴക്കുഭാഗത്ത് പാടത്തു വന്‍തോതില്‍ മണ്ണിളക്കുകയും തിട്ടകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ  

Kerala
  •  2 days ago
No Image

ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി   

International
  •  2 days ago
No Image

'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം

Kerala
  •  2 days ago
No Image

മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി

Football
  •  2 days ago
No Image

ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ 

International
  •  2 days ago
No Image

ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ

National
  •  2 days ago
No Image

ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി: 'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം

National
  •  2 days ago
No Image

നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും

Kerala
  •  2 days ago