HOME
DETAILS

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസ്: പ്രൊഫ.അലിഖാന് ഇടക്കാല ജാമ്യം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം

  
Web Desk
May 21 2025 | 07:05 AM

Ashoka University Professor Ali Khan Granted Interim Bail in Operation Sindoor Case

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസില്‍ അശോക സര്‍വകലാശാലയിലെ പ്രൊഫസര്‍ അലിഖാന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് അദ്ദേഹത്തിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാനും നിര്‍ദ്ദേശിച്ചു. 

ഹരിയാനയിലോ ഡല്‍ഹിയിലോ ഉള്‍പ്പെടാത്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ 24 മണിക്കൂറിനുള്ളില്‍ രൂപീകരിക്കാനാണ് കോടതി ഹരിയാന ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എസ്ഐടിയിലെ ഒരംഗം സ്ത്രീയായിരിക്കണം.

പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഉള്‍പെടെയുള്ള ഉപാധികളാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേഖനങ്ങളോ ഓണ്‍ലൈന്‍ പോസ്റ്റുകളോ പ്രസിദ്ധീകരിക്കരുതെന്നും പ്രസംഗങ്ങള്‍ നടത്തരുതെന്നും സുപ്രിം കോടതി പ്രൊഫസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഭീകരാക്രമണമോ രാഷ്ട്രത്തിന്റെ പ്രത്യാക്രമണമോ ഉള്‍പെടെ ഇന്ത്യ നേരിടുന്ന സമീപകാല പ്രതിസന്ധിയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

ഇതേ വിഷയത്തില്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. അബ്യര്‍ഥനക്ക് 'ഒന്നും സംഭവിക്കില്ല,' എന്ന് ജസ്റ്റിസ് കാന്ത് മറുപടിയും നല്‍കി. 

മെയ് 18നാണ് പ്രൊഫസറെ അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതല്‍ അദ്ദേഹം കസ്റ്റഡിയിലാണ്. ഓപറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അലിഖാന്‍ മഹബൂബാബാദിനെ ഇന്നലെ സോനീപത് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്. 

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചതിന്റെ പേരിലാണ് ഹരിയാനയിലെ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ അറസ്റ്റ് ചെയ്യുന്നത്. സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ഹരിയാന പൊലിസ് ആണ് അലി ഖാനെ ഡല്‍ഹിയില്‍വച്ച് അറസ്റ്റ്ചെയ്തത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, കലാപ ശ്രമം, മതവിശ്വാസത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. 

സായുധ സേനയിലെ വനിതാ ഓഫിസര്‍മാരെ വലതുപക്ഷവാദികള്‍ പ്രശംസിക്കുകയും എന്നാല്‍ വിദ്വേഷ കുറ്റകൃത്യങ്ങളെയും വ്യവസ്ഥാപിതമായ അനീതികളെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടി 'കാപട്യം' എന്ന് കുറിപ്പില്‍ അലി ഖാന്‍ വിശേഷിപ്പിച്ചിരുന്നു. ഇതാണ് സംഘ്പരിവാരിനെ ചൊടിപ്പിച്ചത്. അലി ഖാനെതിരേ വനിതാ കമ്മിഷനും നടപടിക്ക് തുടക്കമിട്ടു. സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ഹരിയാന സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ദേഹത്തിന് നോട്ടീസയച്ചു. തന്റെ അഭിപ്രായങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് അലി ഖാന്‍ പ്രതികരിച്ചു. എന്റെ മുഴുവന്‍ അഭിപ്രായങ്ങളും പൗരന്മാരുടെയും സൈനികരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നുവെന്നും സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒന്നും എന്റെ അഭിപ്രായങ്ങളില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

സര്‍വകലാശാല പ്രൊഫസര്‍ക്കെതിരായ നടപടി ചോദ്യംചെയ്ത് വിദ്യാഭ്യാസ, സാമൂഹിക പൗരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. അലി ഖാന്റെകുറിപ്പ് വായിക്കാന്‍ ഹരിയാന പൊലിസ് വിദ്യാസമ്പന്നനായ ഒരാളെ ചുമതലപ്പെടുത്തേണ്ടതുണ്ടെന്നും അതില്‍ ദേശവിരുദ്ധതതയോ സ്ത്രീവിരുദ്ധതയോ ഇല്ലെന്നും സാമൂഹികപ്രവര്‍ത്തക ഷബ്നം ഹാഷ്മി പറഞ്ഞു. ദയവായി അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നിങ്ങള്‍ തന്നെ ഒരാവര്‍ത്തികൂടി വായിക്കുക, ഇത് അദ്ദേഹത്തെ മനപ്പൂര്‍വം ഉപദ്രവിക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് അവര്‍ ട്വീറ്റ്ചെയ്തു.

നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്കാദമിക് വിദഗ്ധര്‍, ചരിത്രകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 1,100ലധികം പേര്‍ ഒപ്പുവച്ച കൂട്ട നിവേദനം ഇറക്കിയിരുന്നു. സമന്‍സ് പിന്‍വലിച്ച് വനിതാ കമ്മിഷന്‍ മാപ്പ് പറയണമെന്നും നിവേദനം ആവശ്യപ്പെട്ടു. ആനന്ദ് പട്വര്‍ധന്‍, ഹര്‍ഷ് മന്ദര്‍, ജയതി ഘോഷ്, നിവേദിത മേനോന്‍, രാമചന്ദ്ര ഗുഹ, റൊമില ഥാപ്പര്‍ തുടങ്ങിയവരാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോളിം​ഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം

Kerala
  •  2 days ago
No Image

അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓ​ഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

Saudi-arabia
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം

uae
  •  2 days ago
No Image

'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍ 

International
  •  2 days ago
No Image

അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു

Kerala
  •  2 days ago
No Image

അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ

Football
  •  2 days ago
No Image

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ

National
  •  2 days ago
No Image

യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ

International
  •  2 days ago
No Image

വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  2 days ago
No Image

ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി

International
  •  2 days ago