HOME
DETAILS

'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം' പിണറായി വിജയന്‍

  
Web Desk
May 21 2025 | 10:05 AM

Kerala CM Pinarayi Vijayan Urges Global Unity Against Israels Genocide in Palestine

ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാന്‍ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം അവസാനിപ്പിക്കാനും പലസ്തീന്‍ ജനതയുടെ  ജീവിതം സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാനും ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം

ഹൃദയഭേദകമായ വാര്‍ത്തകളാണ് ഗാസയില്‍ നിന്നും നമ്മെത്തേടിയെത്തുന്നത്. അടിയന്തര സഹായങ്ങള്‍ എത്തിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14000-ല്‍ അധികം കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഇല്ലാതെ അവര്‍ ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ മാസം മാത്രം 2000-ല്‍ അധികം പലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 200-ല്‍ അധികം പേര്‍ മരണപ്പെട്ടു.
ഈ ക്രൂരതയ്ക്ക് വിരാമം ഇടാന്‍,

ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്ക് അന്ത്യം കുറിക്കാന്‍ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയര്‍ത്തണം. ആക്രമണം അവസാനിപ്പിക്കാനും പലസ്തീന്‍ ജനതയുടെ  ജീവിതം സാധാരണനിലയിലേയ്ക്ക് കൊണ്ടുവരാനും ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം. ഈ നൃശംസത ഇനിയും തുടരാന്‍ അനുവദിച്ചുകൂട.


അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്. ഉപരോധത്തില്‍ അയവുവരുത്തിയിട്ടും ഗസ്സയിലേക്ക് ഏതാനും ട്രക്കുകള്‍ മാത്രമേ ഇസ്റാഈല്‍ കടത്തിവിടുന്നുള്ളൂ. യു.എസ്, കാനഡ, ഫ്രാന്‍സ്, യു.കെ എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഉപരോധത്തില്‍ അയവ് വരുത്തിയത്.

കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗസ്സയിലേക്ക് പ്രവേശിച്ചതെന്നും ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യു.എന്‍ ഹുമാനിറ്റേറിയന്‍ മേധാവി ടോം ഫ്ളെച്ചര്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ അപകടസാധ്യതകള്‍ കാണുന്നു.' അദ്ദേഹം ബി.ബി.സിയുടെ റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  3 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  3 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  3 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  3 days ago