HOME
DETAILS

ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്; 8500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചു

  
May 22 2025 | 01:05 AM

Bulldozer raj in Muslim majority area of Gujarat and 8500 huts and houses demolished

അഹമ്മദാബാദ്: ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതിയില്‍നിന്നുള്ള തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഗുജറാത്തില്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലെ ചെറുതും വലുതുമായ 8500 ഓളം വീടുകള്‍ പൊളിച്ചുനീക്കി. തലസ്ഥാനമായ അഹമ്മദാബാദിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ചന്ദോള തടാകത്തിനു ചുറ്റുമുള്ള പ്രദേശത്താണ് അനധികൃത നിര്‍മാണമാരോപിച്ച് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച ചെറിയ രണ്ടുമുറി കുടില്‍ മുതല്‍ കോണ്‍ക്രീറ്റ് നിര്‍മിത വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തത്.

ഏപ്രില്‍ 26 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിയമവിരുദ്ധ കൈയേറ്റവും ബംഗ്ലാദേശികള്‍ക്കെതിരായ നടപടിയും എന്ന് അവകാശപ്പെട്ടാണ് പതിനായിരങ്ങളെ ഒഴിപ്പിച്ചത്. ഈ മാസം ആദ്യം തുടങ്ങിയ പൊളിക്കല്‍ നടപടിയുടെ രണ്ടാംഘട്ടമെന്ന നിലയ്ക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പൊളിക്കല്‍ നടപടി ചൊവ്വാഴ്ച രാത്രിയും തുടര്‍ന്നതിനാല്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ കിടപ്പാടം നഷ്ടമായി തെരുവിലേക്ക് മാറ്റപ്പെടുകയായിരുന്നു. അമ്പതോളം ജെ.സി.ബികളും ഹിറ്റാച്ചികളും ലോറികളും മറ്റുമാണ് പൊളിക്കല്‍ നടപടികളില്‍ ഏര്‍പ്പെട്ടത്. സുരക്ഷയുടെ പേരില്‍ മുവായിരത്തോളം പൊലിസിനെയും വിന്യസിച്ചിരുന്നു. 
രണ്ടരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം ഒഴിപ്പിച്ചതായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. തടാകത്തിന്റെ അടിത്തട്ടിന്റെ ആഴം കൂട്ടുന്നതിനുള്ള ജോലികളും ആരംഭിച്ചു. ഭാവിയില്‍ കൈയേറ്റം തടയുന്നതിനായി പരിസരത്തിന് ചുറ്റും അതിര്‍ത്തി ഭിത്തിയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദിവസ വേതനക്കാരോ മാലിന്യത്തൊഴിലാളികളോ ആയ കുടിയേറ്റക്കാരാണ് കൂടുതലും ഇവിടെ താമസിച്ചിരുന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരെയാണ് ഒഴിപ്പിച്ചതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും, ഭൂരിഭാഗം പേരും ആധാറും വോട്ടര്‍ ഐ.ഡിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരാണെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്ന് പറഞ്ഞ് പ്രദേശത്തുകാര്‍ രേഖകള്‍ കാണിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Bulldozer raj in Muslim majority area of Gujarat and 8500 huts and houses demolished

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു പ്രമുഖ ഇന്ത്യൻ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി കരുൺ നായർ

Cricket
  •  3 days ago
No Image

ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ

International
  •  3 days ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്‌സി‌ഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു

National
  •  3 days ago
No Image

സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ

Cricket
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  3 days ago
No Image

ഹിജ്‌റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍

Kerala
  •  3 days ago
No Image

എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ

uae
  •  3 days ago
No Image

ഓപ്പറേഷന്‍ ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

ദുബൈ-ജയ്പൂര്‍ വിമാനം വൈകിയത് സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്; വിമാനം വൈകിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണമിത്‌

uae
  •  3 days ago