മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു പയിമ്പ്ര സാമൂഹ്യവിരുദ്ധര്‍ കൈയടക്കി
കുന്ദമംഗലം: കോഴിക്കോട് ടൗണിലും കുന്ദമംഗലത്തും പൊലിസ്, എക്‌സൈസ് പരിശോധന ശക്തമാക്കിയതോടെ തൊട്ടടുത്ത പ്രദേശമായ പയിമ്പ്ര മദ്യ മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമാകുന്നു. ചേവായൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന പയിമ്പ്രയില്‍ മദ്യ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടും പൊലിസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര നടപടി ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പയിമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അന്യപ്രദേശത്ത് നിന്നെത്തുന്ന വിദ്യാര്‍ഥികളായത് കൊണ്ട് ഇവര്‍ക്കൊപ്പം മയക്കുമരുന്ന് മാഫിയയില്‍പെട്ടവര്‍ കൂടി എത്തുമ്പോള്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പയിമ്പ്രയും പരിസരവും കാര്‍ഷിക മേഖലയായത് കൊണ്ട് മയക്കുമരുന്ന് മാഫിയക്ക് സൗകര്യമാവുകയാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കൃഷിയിടളെ മയക്കുമരുന്ന് ഉപയോഗത്തിന് സമീപിക്കുന്നു.
മയക്കുമരുന്ന് മാഫിയ സജീവമായതോടെ നാട്ടുകാര്‍ ജനജാഗ്രത എന്ന സംഘടനക്ക് രൂപം നല്‍കി. സംഘടനയുടെ ഉദ്ഘാടനം കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ.സി ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പി. സുരേഷ്‌കുമാര്‍, സി. ലക്ഷ്മി പ്രസംഗിച്ചു. ചേവായൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി കെ.സി ഭാസ്‌കരന്‍ (ചെയര്‍.), പ്രതാപന്‍ (കണ്‍.), മണി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."