HOME
DETAILS

മാഞ്ഞില്ല, മുണ്ടക്കൈ രേഖയിലുണ്ട്; മേപ്പാടി പഞ്ചായത്തിലെ 11ാം വാർഡ് ഇനി 'മുണ്ടക്കെെ ചുരൽമല'

  
ഷഫീഖ് മുണ്ടക്കൈ
May 22 2025 | 02:05 AM

Mundakkai listed new ward list under meppadi panchayat

കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ നാമാവശേഷമായ മുണ്ടക്കൈക്ക് രേഖകളിൽ പുനർജന്മം. തദ്ദേശ വാർഡ് വിഭജന കരട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ പ്രദേശത്തിന്റെ പേര് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡായി മുണ്ടക്കൈ ചൂരൽമല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

കഴിഞ്ഞവർഷം നവംബർ 18ന് വാർഡുകൾ വിഭജിച്ചുള്ള കരട് വിജ്ഞാപനത്തിലാണ് 11ാം വാർഡായ മുണ്ടക്കൈ ഒഴിവാക്കിയിരുന്നത്. 12ാം വാർഡായിരുന്ന ചൂരൽമലയാണ് 11ാം വാർഡായി കരട് പട്ടികയിൽ ഉൾപ്പെടുത്തിയത്. ദുരന്തശേഷം മുണ്ടക്കൈയിൽ താമസക്കാരില്ലെങ്കിലും വാർഡ് താൽക്കാലികമായി അതേപടി നിലനിർത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് രാഷ്ട്രീയ പാർട്ടികൾ കത്ത് നൽകിയിരുന്നെങ്കിലും ഇതും ദുരന്ത സാഹചര്യവും പരിഗണിക്കപ്പെട്ടിരുന്നില്ല. വീടുകളുടെ എണ്ണമാണ് വിഭജന മാനദണ്ഡമെന്നും 77 വീടുകൾ മാത്രമുള്ള മുണ്ടക്കൈ വാർഡ് ആയി പരിഗണിക്കാനാകില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. 

അറിയപ്പെടുന്ന പ്രദേശത്തിന്റെ പേര് നൽകണമെന്ന നിർദേശം പരിഗണിച്ച് വാർഡിന് ചൂരൽമല എന്ന് പേരും നടത്തിയിരുന്നു. എന്നാൽ അന്തിമപട്ടികയിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സംയോജിപ്പിച്ചുള്ള വാർഡിന്റെ പേര് മുണ്ടക്കൈ ചൂരൽമല എന്നാക്കി നിലനിർത്തുകയായിരുന്നു. 11ാം വാർഡായിരുന്ന മുണ്ടക്കൈയിൽ വോട്ടർപട്ടികയിലുണ്ടായിരുന്ന 95 പേരെയാണ് ജൂലൈ 30ലെ ദുരന്തം കവർന്നത്. ഇതിന് പിന്നാലെ നാടിന്റെ പേരും രേഖകളിൽ മാഞ്ഞത് ദുരന്തം അതിജീവിച്ചവരെ നിരാശയിലാഴ്ത്തിയിരുന്നു. 

Mundakkai, which was destroyed in the landslide, has been added back to the records. now listed as Mundakkai Churalmala in Ward 11 of Meppadi Panchayat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  34 minutes ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  39 minutes ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  an hour ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  4 hours ago