HOME
DETAILS

പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി, കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിച്ചു; മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിതാവിന്റെ ബന്ധു അറസ്റ്റില്‍

  
Web Desk
May 22 2025 | 05:05 AM

three-and-a-half-year-old-girl-sexually-assaulted-a-day-before-she-was-murdered

കൊച്ചി: മൂന്ന് വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. 

കുഞ്ഞ് നിരന്തരം ലൈംഗികമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡനത്തിനിരയായി. മാത്രമല്ല പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായതായി പൊലിസ് പറയുന്നു.  കുട്ടിയെ വീട്ടില്‍ വച്ചു തന്നെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പൊലിസ് പറയുന്നത്. 

പ്രതി കുറ്റം സമ്മതിച്ചെന്നും പൊലിസ് വ്യക്തമാക്കി. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.

കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി എന്ന കേസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ വഴിമാറിയത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിട്ടുണ്ട്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തില്‍ പാടുകള്‍ കണ്ടതാണ് ഡോക്ടര്‍മാരില്‍ സംശയമുണ്ടാക്കിയത്. പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം സ്ഥിരീകരിക്കുകയും ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ രക്തപാടുകള്‍ ഉണ്ടായിരുന്നതായി ഫോറന്‍സിക് സര്‍ജന്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിലെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിന് പിന്നാലെ ചെങ്ങമനാട് പൊലിസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്ന് വ്യക്തമാകുകയായിരുന്നു.

കുട്ടി താമസിച്ച വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്.  പ്രതി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും മൊബൈല്‍ ഫോണില്‍ അത്തരം ദൃശ്യങ്ങള്‍ ഉള്ളതായും പൊലിസ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. കുട്ടിയെ കാണാനില്ലെന്ന് അമ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ആരംഭിച്ചു. ഏറെ നേരത്തെ  തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് മാതാവ് കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ 19ന് വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗന്‍വാടിയില്‍നിന്ന് കുഞ്ഞിനെ മാതാവ് കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

കോലഞ്ചേരിയില്‍നിന്ന് ഓട്ടോയില്‍ അമ്മയും കുട്ടിയും തിരുവാങ്കുളത്തെത്തി. പിന്നീട് ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടില്‍ അമ്മ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ ആലുവയിലേക്കുള്ള ബസ് യാത്രക്കിടെ കുഞ്ഞിനെ കാണാതായെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതാണെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ മാതാവിന് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് ഇവരുടെ കുടുംബം പറയുന്നത്. എന്നാല്‍, ഭര്‍ത്താവ് ഇത് നിഷേധിക്കുന്നു. 

കേസില്‍ റിമാന്‍ഡിലുള്ള കുട്ടിയുടെ അമ്മയായ കുറുമശ്ശേരി സ്വദേശിനിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചെങ്ങമനാട് പൊലിസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ഇവരെ കാക്കനാട് വനിത സബ്ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ? 

International
  •  a day ago
No Image

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

Kuwait
  •  a day ago
No Image

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

International
  •  a day ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്ന്

National
  •  a day ago
No Image

ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ 

National
  •  a day ago
No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  a day ago
No Image

പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ് 

Cricket
  •  a day ago
No Image

അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago