HOME
DETAILS

ഭാവി തലമുറക്ക് പ്രചോദനം; നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

  
May 22 2025 | 06:05 AM

bjp government in Delhi plans to install Savarkars portrait in the Assembl

ന്യൂഡല്‍ഹി: അംബേദ്കറിനെ വെട്ടിയ ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ സവര്‍ക്കറിന്റെ ഛായാചിത്രം സ്ഥാപിക്കാന്‍ പ്രമേയം പാസാക്കി. സവര്‍ക്കറിന് പുറമെ ദയാനന്ദ് സരസ്വതി, മദന്‍ മോഹന്‍ മാളവ്യ എന്നീ ആര്‍എസ്എസ്- ഹിന്ദുത്വ നേതാക്കളുടെ ഫോട്ടോകളും ഉപയോഗിച്ച് നിയമസഭ അലങ്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം.

ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിആര്‍ അംബേദ്കറിന്റെയും, ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ നീക്കിയിരുന്നു. ബിജെപിയുടെ ദളിത്-സിഖ് വിരുദ്ധ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ആം ആദ്മി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ നേതാക്കളെ നിയമസഭയില്‍ കുടിയിരുത്താനും ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

നിയമസഭാ കെട്ടിടത്തിനുള്ളില്‍ ഇവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് ഭാവി തലമുറകള്‍ക്ക് പ്രചോദനം നല്‍കുമെന്നും, ദേശസ്‌നേഹം, സേവനം, ജനാധിപത്യ ആദര്‍ശങ്ങള്‍ എന്നിവയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അവകാശപ്പെടുന്നു. വിധാന്‍സഭയുടെ പരിസരത്തായിരിക്കും സവര്‍ക്കര്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ജനറല്‍ പര്‍പ്പസ് കമ്മിറ്റി അംഗം അഭയ് വര്‍മ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  3 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  3 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  3 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  3 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  3 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  3 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago