HOME
DETAILS

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

  
May 22 2025 | 09:05 AM

IMD Predicts Heavy Rainfall in Kerala Due to Low-Pressure System in Arabian Sea

അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ആഴ്ച കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിൽ ശനിയാഴ്ച മുതൽ വിവധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട്

24/05/2025:  കണ്ണൂർ, കാസർഗോഡ്

25/05/2025:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

26/05/2025:  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെല്ലോ അലർട്ട്

22/05/2025: കണ്ണൂർ, കാസർഗോഡ്

23/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

24/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

25/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

26/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

A low-pressure system has formed in the Arabian Sea, prompting the India Meteorological Department (IMD) to issue an orange alert for several districts in Kerala. Heavy to very heavy rainfall is expected in the state from Saturday onwards. Residents are advised to stay updated with the latest weather forecasts and take necessary precautions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  3 days ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  3 days ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  3 days ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  3 days ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  3 days ago
No Image

ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം

International
  •  3 days ago
No Image

പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala
  •  3 days ago
No Image

ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ

International
  •  3 days ago
No Image

ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി

National
  •  3 days ago