
'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍

പാരീസ്: സിനിമയുടെ പളപളപ്പുകള്‍ക്കും വെള്ളിവെളിച്ചങ്ങള്‍ക്കുമപ്പുറം ചിലപ്പോഴെങ്കിലും ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട് കാന്‍, ഓസ്‌കര്‍ പോലുള്ള വേദികള്‍. ഈ വര്‍ഷവും അത്തരത്തിലൊരു നിലപാടിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാന്‍ വേദി. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ആണ് കാന്‍ വേദിയിലെത്തിയ ആ താരം.
ഫ്രാന്‍സിലെ പാരീസില്‍ നടക്കുന്ന കാന്‍ ചലച്ചിത്ര വേദിയില്‍ ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യയോടുള്ള നിലപാട് വ്യക്തമാക്കിയാണ് അസാന്‍ജ് എത്തിയത്. ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നുതള്ളിയ 4986 കുഞ്ഞുമക്കളുടെ പേര് പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ധരിച്ചാണ് അസാന്‍ജ് എത്തിയത്. അതും അഞ്ച് വയസ്സില്‍ താഴെയുള്ള പിഞ്ചുമക്കള്‍. ടീഷര്‍ട്ടിന്റെ പിറകില്‍ 'സ്റ്റോപ്പ് ഇസ്‌റാഈല്‍' എന്നൊരു മുന്നറിയിപ്പും എഴുതിയിരുന്നു അദ്ദേഹം.
തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനത്തിനാണ് അദ്ദേഹം കാനിലെത്തിയത്.
അസാന്‍ജിനെക്കുറിച്ചുള്ള 'ദ സിക്സ് ബില്യണ്‍ ഡോളര്‍ മാന്‍' എന്ന ഡോക്യുമെന്ററി അമേരിക്കന്‍ സംവിധായകനായ യൂജിന്‍ ജെറാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാനില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
തടവിനും നാടുകടത്തലിനുമെതിരായ അസാന്‍ജിന്റെ പോരാട്ടമാണ് ഡോക്യുമെന്ററിയിലെ പ്രതിപാദ്യ വിഷയം. വിക്കിലീക്‌സിന്റെ ദൃശ്യങ്ങളും ഇതുവരെ പുറത്തുവിടാത്ത തെളിവുകളും അടക്കം ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.
യുഎസിന്റെ പ്രതിരോധ രഹസ്യങ്ങള്‍ പരസ്യമാക്കിയതിന് ചാരവൃത്തി നിയമപ്രകാരം ജൂലിയന്‍ അസാന്‍ജ് അറസ്റ്റിലായിരുന്നു. ബ്രിട്ടനിലെ എക്വഡോര്‍ സ്ഥാനപതികാര്യാലയത്തില്‍ കഴിയവേയാണ് അറസ്റ്റിലായത്. ലണ്ടനിലായിരുന്നു ജയില്‍വാസം. കുറ്റസമ്മതക്കരാര്‍ പ്രകാരം 2024 ജൂണില്‍ അസാന്‍ജ് ജയില്‍ മോചിതനാവുകയായിരുന്നു. 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. 2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകള്‍ അടക്കം വിക്കിലീക്‌സ് പുറത്തുവിട്ടത്.
2024ലും കാന്‍ ഗസ്സ ഐക്യദാര്‍ഢ്യത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ആസ്‌ത്രേലിയന്‍ നടി കേറ്റ്ബ്ലാന്‍ചെറ്റ് ഫലസ്തീന്‍ പതാകയുടെ നിറത്തില്‍ രൂപകല്‍പന ചെയ്ത വസ്ത്രം ധരിച്ചാണ് കാനിലെത്തിയത്. ഇന്ത്യന്‍ നടി കനി കുസൃതി തണ്ണി മത്തന്‍ രൂപത്തിലുള്ള ഹാന്‍ഡ് ബാഗുമായെത്തി നിലപാടറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 9 hours ago
ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• 10 hours ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 10 hours ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• 10 hours ago
വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
uae
• 10 hours ago
നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• 10 hours ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• 10 hours ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 11 hours ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 11 hours ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 11 hours ago
നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 12 hours ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 12 hours ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 12 hours ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 13 hours ago
'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്
Kerala
• 14 hours ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 14 hours ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• 14 hours ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• 15 hours ago
ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 13 hours ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)
Kerala
• 13 hours ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 13 hours ago