
കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ

ബംഗളൂരു:കന്നഡ ഭാഷയിൽ സംസാരിക്കാൻ വിസമ്മതിച്ച് വലിയ വിവാദം സൃഷ്ടിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (SBI) ഉദ്യോഗസ്ഥയുടെ പുതിയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഈ പുതിയ വിഡിയോയിൽ ഉദ്യോഗസ്ഥ, കന്നഡയിൽ സംസാരിക്കാൻ ശ്രമിക്കുമെന്ന് അറിയിക്കുകയും, തന്നെക്കൊണ്ട് ആരെങ്കിലും വിഷമം അനുഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. "ഞാൻ കന്നഡയിൽ സംസാരിക്കാൻ ശ്രമിക്കും" എന്ന് പറയുന്ന വീഡിയോയിൽ, സഹപ്രവർത്തകരുടെ സഹായത്തോടെ ഭാഷ പഠിക്കുന്നതും കാണാം.
വിവാദം ഉണ്ടായതിന് പിന്നാലെ എസ്ബിഐ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയിരുന്നു. അതിന്റെ പിന്നാലെയാണ് ഈ മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നത്.
പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചതിങ്ങനെ
ബെംഗളൂരുവിലെ സൂര്യനഗർ എസ്ബിഐ ശാഖയിൽ ഒരു ഉപഭോക്താവും ജീവനക്കാരിയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ വീഡിയോയാണ് ആദ്യമായി പ്രചരിച്ചത്. ഉപഭോക്താവ് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, "ഞാൻ സംസാരിക്കേണ്ടതുണ്ടോ? നിയമമുണ്ടോ?" എന്ന് ചോദിച്ചാണ് ഉദ്യോഗസ്ഥ പ്രതികരിച്ചത്. തുടർന്ന്, "ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല" എന്നാണ് അവർ പറഞ്ഞത്.
ഉപഭോക്താവ് "ഇത് കർണാടകയാണ്" എന്നു പറഞ്ഞപ്പോൾ, ഉദ്യോഗസ്ഥ "ഇത് ഇന്ത്യയാണ്" എന്നായിരുന്നു മറുപടി. പിന്നാലെ, ഉപഭോക്താവിനോട് ഹിന്ദിയിൽ സംസാരിക്കാൻ അവർ ആവശ്യപ്പെടുന്നതായും വീഡിയോയിൽ കാണാം.
പ്രതിഷേധം വ്യാപകമായി
ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശക്തമായ പ്രതികരണങ്ങളാണ് ഉയർന്നത്. കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്‌തും, സിദ്ധരാമയ്യ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇതിനെതിരെ പ്രതികരിച്ചു. ഉപഭോക്താക്കളോട് മോശമായി പെരുമാറിയതായും, ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്നും, ആർബിഐ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ആരോപണങ്ങൾ ഉയർന്നു.
എസ്ബിഐയുടെ പ്രതികരണം
സംഭവത്തിന് പിന്നാലെ ഉപഭോക്താവിന്റെ വികാരങ്ങളെ മാനിച്ച് പ്രതിസന്ധിക്ക് പരിഹാരമായി ഉടൻ തന്നെ എസ്ബിഐ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. "ഉപഭോക്താക്കളുടെ താത്പര്യങ്ങൾ മുൻതൂക്കം നൽകുന്ന സാമ്പത്തിക സ്ഥാപനമായ എസ്ബിഐ, മാന്യമായ പെരുമാറ്റത്തിന് പ്രതിജ്ഞാബദ്ധമാണ്" എന്നായിരുന്നു ബാങ്കിന്റെ ഔദ്യോഗിക പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രതികരണം
കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ഉദ്യോഗസ്ഥയുടെ ഭാഷാപരവും അഹങ്കാരപരവുമായ പെരുമാറ്റത്തെ ശക്തമായി അപലപിക്കുകയും, എസ്ബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.
സംഭവം പൊതു മേഖല സ്ഥാപനങ്ങളിലെ ഭാഷാ വിവേചനങ്ങളെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴി തുറക്കുകയും, പ്രാദേശിക ഭാഷകളുടെ അംഗീകാരം ആവശ്യമാണ് എന്ന വാദത്തെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
A day after refusing to speak in Kannada and sparking widespread outrage, an SBI manager from Bengaluru has issued an apology in Kannada in a new viral video. The official says, "If I hurt anyone, I apologize. I will try to speak in Kannada," adding that colleagues are helping her learn the language. This comes after she was transferred following a heated exchange with a customer at the Suryanagar branch, where she had previously said she would "never speak in Kannada." The incident triggered statewide protests and reactions from Kannada organizations and Karnataka CM Siddaramaiah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണം - എസ്.കെ.എസ്.എസ്.എഫ്
Kerala
• a day ago
ബസിൽ കയറുന്നതിനിടെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞു; താഴെ വീണ് വിദ്യാർഥിക്ക് പരുക്ക്
Kerala
• a day ago
വാട്‌സ് ആപ് ഒഴിവാക്കാന്‍ ഇറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്; നിര്‍ദ്ദേശം മെറ്റ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്കക്ക് പിന്നാലെ
International
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; 181 പേരെ തിരിച്ചറിഞ്ഞു
National
• a day ago
ആകാശത്തെ ആധിപത്യം തുടരും; തുടര്‍ച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേഴ്‌സ്
qatar
• a day ago
വ്യക്തിഗത രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക: ഉംറ തീര്‍ത്ഥാടകരോട് സഊദി അറേബ്യ
Saudi-arabia
• a day ago
ഗുജറാത്ത് കലാപമുണ്ടായപ്പോൾ മോദി രാജിവെച്ചോ? ഖേദം പോലും പ്രകടിപ്പിച്ചില്ല; മോദി രാജിവെക്കട്ടെ എന്നിട്ടാകാം ചിന്നസ്വാമി ദുരന്തത്തിലെ തന്റെ രാജിയെന്ന് സിദ്ധരാമയ്യ
National
• a day ago
രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന
Business
• a day ago
വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍
uae
• a day ago
കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു
Kerala
• a day ago
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍
International
• a day ago
ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• a day ago
സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
Kerala
• a day ago
ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്
uae
• a day ago
ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര് അറസ്റ്റില്‍
International
• a day ago
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍
International
• a day ago
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും
International
• a day ago
പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളിലേക്ക്
Kerala
• a day ago
'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്റാഈലിനും ഇറാന്റെ താക്കീത്
International
• a day ago
കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ
Weather
• a day ago
ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി
National
• a day ago