ക്ഷീരകര്‍ഷക സംഗമം നടത്തി
എടപ്പാള്‍: പൊന്നാനി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമവും സെമിനാറും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി അധ്യക്ഷയായി. ചടങ്ങില്‍ പാടം കോള്‍പടവ് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ലത്തീഫ്, രാമചന്ദ്രന്‍, എം അബ്ദുറസാക്ക്, ഭിന്നശേഷിക്കാരനായ ക്ഷീരകര്‍ഷകന്‍ നമ്പ്രത്ത് മാധവന്‍ എന്നിവരെ സ്പീക്കര്‍ ആദരിച്ചു.
ബ്ലോക്കില്‍ വനിതാ കര്‍ഷകക്കുള്ള ഉപഹാരം ശരീഫാ ലത്തീഫിനും, എസ്.ഇ വിഭാഗം കര്‍ഷകനുള്ള ഉപഹാരം പരമേശ്വരനും കന്നുകാലി പ്രദര്‍ശനത്തില്‍ കറവപ്പശു കിടാരി, കന്നുകുട്ടി, എന്നിവക്കുള്ള സമ്മാനം കെ.വി താമി, പരമേശ്വരന്‍, പയ്യായില്‍ വള്ളി എന്നിവരുടെ ഉടമസ്ഥതയിലുള്ളവയ്ക്ക് ലഭിച്ചു. മികച്ച സംഘത്തിനുള്ള ട്രോഫിക്ക് കോലൊളമ്പ് സംഘവും മികച്ച സെക്രട്ടരിക്കുള്ള പുരസ്‌കാരം സുരി ജ ശശി അര്‍ഹയായി.
വി അബ്ദുല്‍ മജീദ്, എം ഇബ്രാഹിം, റാഫിപോള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ബിജോയ്, ശ്രീജ പാറക്കല്‍, കെ.പി കവിത, കെ.പി സുബ്രഹ്മണ്യന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഗിരിജാ വല്ലഭന്‍, എം.വി ധര്‍മന്‍, ഫ്‌ളെമി എ ജേക്കബ് ക്ലാസെടുത്തു. ഉരുക്കളുടെ പ്രദര്‍ശനം, നെല്‍ക്കതിര്‍ അവാര്‍ഡ് ജേതാക്കളായ കോലത്തുപാടം കോള്‍പടവ് കമ്മിറ്റി ഭാരവാഹികളെ ആദരിക്കല്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ഫോഡര്‍ എക്‌സിബിഷന്‍, ഡയറി ക്വിസ് എന്നിവ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."