HOME
DETAILS

മസ്‌കിന്‍റെ എക്സ് ലോകവ്യാപകമായി തകരാറിലായി; ഡാറ്റാ സെന്റർ പ്രശ്നമെന്ന് വിശദീകരണം

  
May 23 2025 | 13:05 PM

Elon Musks X  Faces Global Outage Due to Data Center Issue

തിരുവനന്തപുരം: ശതകോടീശ്വരനും ടെസ്‌ല-സ്പേസ് എക്‌സ് കമ്പനികളുടെ ഉടമയുമായ ഇലോണ്‍ മസ്‌കിന്‍റെ നിയന്ത്രണത്തിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റര്‍) ഇന്ന് (മെയ് 23) പുലര്‍ച്ചെ ലോകത്താകമാനമുള്ള നിരവധി ഉപയോക്താകളുടെ എക്സ് ‌ പ്രവർത്തന രഹിതമായതായി റിപ്പോർട്ട്. ഇന്ത്യൻ സമയപ്രകാരം പുലര്‍ച്ചെ ഏകദേശം 1 മണിയോടെയാണ് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനോ ഡയറക്ട് മെസേജുകള്‍ (ഡിഎം) അയക്കാനോ കഴിയാതായത്.

ഈ തടസം ഡാറ്റാ സെന്ററിലെ തകരാറിനെതുടർന്നുണ്ടായതാണെന്ന് എക്‌സ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. "ഞങ്ങളുടെ ചില ഉപയോക്താക്കള്‍ ഇന്ന് പ്ലാറ്റ്‌ഫോമില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. ഡാറ്റാ സെന്ററിലെ തകരാറാണ് കാരണം. പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങളുടെ ടീം സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്," എന്നായിരുന്നു എക്‌സിന്റെ ഔദ്യോഗിക ട്വിറ്റ്.

യുഎസ്, കാനഡ, യൂകെയില്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വ്യാപക പ്രതികരണം

യുഎസ്, കാനഡ, ഫ്രാന്‍സ്, പെറു, യുകെ, ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ എക്‌സ് ഉപയോക്താക്കള്‍ വലിയ തോതില്‍ ഡൗണ്‍ഡിറ്റക്റ്റര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. വെബ് വെര്‍ഷനും മൊബൈല്‍ ആപ്പും ഏറെ സമയം പ്രവര്‍ത്തനരഹിതമായിരുന്നു. ചില ഉപയോക്താക്കള്‍ക്ക് ഡിഎമ്മില്‍ സന്ദേശങ്ങള്‍ കാണാതായതായും, മറ്റുചിലര്‍ക്ക് “Login unavailable, try again later” എന്ന സന്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ വലിയ തകരാറുകള്‍ ഉണ്ടായില്ല

ഇന്ത്യയില്‍ എക്‌സ് സേവനങ്ങള്‍ക്ക് വലിയ തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചുരുങ്ങിയ തോതില്‍ മാത്രമാണ് തടസ്സം അനുഭവപ്പെട്ടത്.

ഇത് രണ്ടാം വലിയ ഔട്ടേജ്

ഈ വര്‍ഷത്തെ എക്‌സിന്‍റെ രണ്ടാമത്തെ വലിയ തകറാണ് നേരിട്ടത്. കഴിഞ്ഞ മാര്‍ച്ച് 10ന് എക്സ് പ്ലാറ്റ്‌ഫോം ഏകദേശം അര മണിക്കൂറോളം പ്രവര്‍ത്തനരഹിതമായിരുന്നു. അതിന് മുമ്പ് 2024 സെപ്റ്റംബറില്‍ ഏകദേശം ഒരു മണിക്കൂര്‍ വരെ പ്ലാറ്റ്‌ഫോം തകരാറിലായിരുന്നു.

നിലവിലെ സ്ഥിതി

ഇത് പോലെ വിവിധ രാജ്യങ്ങളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായി പരിഹരിച്ചതായാണ് എക്‌സ് അധികൃതരുടെ അറിയിപ്പ്. ഉപയോക്താക്കള്‍ക്ക് വീണ്ടും സേവനങ്ങള്‍ സാധാരണ പോലെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

On May 23, Elon Musk-owned platform X (formerly Twitter) experienced a major global outage around 1 AM IST, affecting users in the US, UK, Canada, Germany, Malaysia, and more. Many users were unable to log in or access DMs. The company cited a data center outage as the cause. Services have since been restored. India faced minimal disruption.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  7 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  7 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  7 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  7 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  7 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  7 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  7 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  7 days ago