പൂന്താനത്തിനോടോ ക്ഷേത്രങ്ങളോടോ നിക്ഷിപ്ത താല്‍പ്പര്യങ്ങളില്ല: ദേവസ്വം മന്ത്രി
പട്ടിക്കാട്: പൂന്താനം ഇല്ലത്തിനോടോ ക്ഷേത്രത്തിനോടോ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളോടോ സര്‍ക്കാറിന് യാതൊരു നിക്ഷിപ്ത താല്‍പ്പര്യങ്ങളുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൂന്താനം ഇല്ലവും ക്ഷേത്രവും സന്ദര്‍ശിക്കാന്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമൊത്ത് എത്തിയതായിരുന്നു മന്ത്രി. പൂന്താനത്തിന് അര്‍ഹമായ നിലയില്‍ ലോക ശ്രദ്ധ കിട്ടണമെന്നുള്ളതാണ് സര്‍ക്കാറിന്റെ താല്‍പ്പര്യം.
ഇവിടെ വന്നു ചേരുന്ന ഭക്തര്‍ക്കും സാഹിത്യ പ്രേമികള്‍ക്കും പൂന്താനത്തെ അനുഭവവേദ്യമാക്കാന്‍ കഴിയുന്ന മാറ്റങ്ങള്‍ ഉണ്ടാകണം. അതിന് ലോക പ്രശസ്ത സ്മാരകമെന്ന നിലയിലേക്ക് പൂന്താനം ഇല്ലം മാറണം. ഇതിനായി ദേവസ്വത്തോടൊപ്പം സര്‍ക്കാരും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വം ഇല്ലം ഏറ്റെടുത്ത് 23 വര്‍ഷമായെങ്കിലും ഉണ്ടാവേണ്ട ഒരു മാറ്റം ഇവിടെ ഉണ്ടായില്ലെന്ന് തോന്നുന്നു. എന്നാല്‍ ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. പൂന്താനത്തെത്തിയ സ്പീക്കറെയും മന്ത്രിയെയും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കീഴാറ്റൂര്‍ അനിയന്‍, ബാലസാഹിത്യകാരനും ചെറുകാട് അവാര്‍ഡ് ജോതാവുമായ സി.വാസുദേവന്‍ എന്നിവര്‍ പൂചെണ്ട് നല്‍കി സ്വീകരിച്ചു.
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഹരിത വി.കുമാര്‍, ദേവസ്വം കമ്മീഷണര്‍ വി.വേണുഗോപാല്‍, ഡെപ്യൂട്ടി കലക്ടര്‍ കെ.സി.മോഹനന്‍, തഹസീല്‍ദാര്‍ മെഹറലി, ദേവസ്വം പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍ കെ.സി. ഉണ്ണികൃഷ്ണന്‍, ദേവസ്വം ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍, കീഴാറ്റൂര്‍ വില്ലേജ് ഓഫീസര്‍ കെ സുരേന്ദ്രന്‍ എന്നി വരും സന്നിഹിതരായിരുന്നു. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."