ഓണമെത്തി; ത്രിവേണി വണ്ടികള്‍ കട്ടപ്പുറത്തു തന്നെ
ചക്കരക്കല്‍: നിത്യോപയോഗ സാധനങ്ങളുമായി കണ്‍സൃൂമര്‍ ഫെഡിന്റെ ത്രിവേണി വണ്ടികള്‍ ഇത്തവണയും വീട്ടുപടിക്കല്‍ എത്തില്ല. ചക്കരക്കല്‍ അഞ്ചരക്കണ്ടി റോഡില്‍ ഗോഡൗണിനു മുന്നില്‍ ഏഴ് വാഹനങ്ങളാണ് കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നത്. സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നതിനാല്‍ വണ്ടികളില്‍ എത്തുന്ന സാധനങ്ങള്‍ വാങ്ങാന്‍ നല്ല തിരക്കായിരുന്നു.
ചെമ്പിലോട്, അഞ്ചരക്കണ്ടി, വേങ്ങാട്, പേരളശ്ശേരി പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങളിലെത്തുന്ന വാഹനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിലെ സാമ്പത്തിക പ്രതിസന്ധികാരണം ഗോഡൗണില്‍ വിതരണത്തിന് സാധനങ്ങള്‍ എത്താത്തതിനെ തുടര്‍ന്നാണ് വിതണത്തിനുള്ള വാഹനങ്ങള്‍ കട്ടപ്പുറത്തായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ഇടതുമുന്നണി മുഖ്യ പ്രചരണവിഷയമാക്കിയിരുന്നു.
എന്നാല്‍, എല്‍.ഡി.എഫ് അധികാരത്തിലെത്തിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതു വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."