വ്യായാമത്തിനു പ്രാമുഖ്യം നല്‍കുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടപ്പാക്കും: മന്ത്രി
തലശ്ശേരി: വ്യായാമത്തിനു പ്രാമുഖ്യം നല്‍കുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നു കായിക മന്ത്രി ഇ.പി ജയരാജന്‍. കളരിയില്‍ വാള്‍, ഉറുമി തുടങ്ങിയവയെല്ലാം പരിശീലിപ്പിക്കും. കായികപരിശീലനം ആരോഗ്യത്തിനായുള്ള പ്രക്രിയയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കളരി പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം പിണറായി ആര്‍.സി അമല ബി.യു.പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സി.പി.എം. ജില്ലാ സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. '
കണ്ണൂര്‍ ജില്ലാ ചാരിറ്റബിള്‍ ട്രസ്റ്റ് പിണറായി കളരി സംഘത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഉദ്ഘാടനത്തിനു ശേഷം ജില്ലയിലെ വിവിധ സംഘങ്ങളെ അണിനിരത്തിയുള്ള കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു. വത്സന്‍ ചമ്പാട്, ശശി ബക്കളം, ഷൈലേഷ് കതിരൂര്‍, വി.കെ രവീന്ദ്രന്‍, മധുകാപ്പുമ്മല്‍, സുനില്‍, സജീവന്‍ തുടങ്ങിയവരാണു പ്രദര്‍ശനത്തിനു നേതൃത്വം നല്‍കിയത്.
മുന്‍ എം.എല്‍.എ കെ.കെ നാരായണന്‍, എരിയാ സെക്രട്ടറി കെ മനോഹരന്‍, വത്സന്‍ പനോളി, പി ബാലന്‍, കെ ശശിധരന്‍, പി.കെ ബാബു എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."