രാഷ്ട്രീയപാര്‍ട്ടികള്‍ കാരുണ്യപ്രവര്‍ത്തികള്‍ക്കു പ്രാധാന്യം നല്‍കണം: സി.പി ജോണ്‍
പെരിങ്ങത്തൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ പേജുകള്‍ കണക്കിന് പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം മുസ്‌ലിം ലീഗ് നടപ്പിലാക്കി കൊണ്ടണ്ടിരിക്കുന്ന ബൈത്തു റഹ്മ പോലെയുള്ള കാരുണ്യ പ്രവര്‍ത്തനത്തിനാണു പ്രാധാന്യം നല്‍കേണ്ടണ്ടതെന്നു സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍.യഥാര്‍ഥ ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന മുസ്‌ലിങ്ങളാണ് കേരളം ഉള്‍പ്പെടെയുള്ള നാടുകളില്‍ ഭൂരിഭാഗമുള്ളതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പെട്ട് വലതു കാല്‍ നഷ്ടപ്പെട്ട സുനില്‍ കുമാറിനു ചൊക്ലി ഒളവിലത്ത് കരിയാട് ശാഖ യൂത്ത് ലീഗ് നിര്‍മിച്ചു നല്‍കിയ ബൈത്തു റഹ്മ താക്കോല്‍ ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുനില്‍ കുമാറിന് ബൈത്തു റഹ്മയുടെ താക്കോല്‍ കൈമാറി.
മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സിക്രട്ടറി വി നാസര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ റിയാസ് അധ്യക്ഷനായി. അഡ്വ. പി.വി സൈനുദ്ധീന്‍, കെ.കെ മുഹമ്മദ്, എന്‍.എ കരീം, പി.കെ ഷാഹുല്‍ ഹമീദ്, കെ.വി റംല ടീച്ചര്‍, സി കെ മുഹമ്മദലി, അഡ്വ. ശുഹൈബ് തങ്ങള്‍, പി.പി ഫഹദ്,ശാക്കിര്‍ കരിയാട് സംസാരിച്ചു. ശഫീഖ് പുതുശ്ശേരി സ്വാഗതവും സജീര്‍ വെങ്ങളത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."