എസ്.കെ.എസ്.എസ്.എഫ് തള്ഹിയത്ത് ക്യാംപ് ജില്ലയില്‍ അക്രമം തടയാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും ജാഗ്രത പാലിക്കണം: എ.കെ അബ്ദുല്‍ ബാഖി
പാപ്പിനിശ്ശേരി: അക്രമരാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു എസ്.എം.എഫ് ജില്ലാ സെക്രട്ടറി എ.കെ അബ്ദുല്‍ ബാഖി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ തള്ഹിയത്ത് എക്സിക്യൂട്ടീവ് ക്യാംപ് പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ അക്രമം തടയാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി നമ്പ്രം അധ്യക്ഷനായി. മഹ്റൂഫ് മട്ടന്നൂര്‍, ഷഹീര്‍ പാപ്പിനിശ്ശേരി, അബ്ദുല്‍സലാം ദാരിമി കിണവക്കല്‍, ലത്തീഫ് ഫൈസി പന്നിയൂര്‍, ഹാരിസ് എടവച്ചാല്‍, സലാം പൊയനാട്, ഇഖ്ബാല്‍ മുട്ടില്‍, നിയാസ് അസ്അദി, മേഖലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് ഭാരവാഹികള്‍, സബ് കമ്മിറ്റി ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. മേഖലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറിമാര്‍ അവതരിപ്പിച്ചു. മദീന പാഷന് പ്രമേയത്തെ കേന്ദ്രീകരിച്ച് ജില്ലാ സമ്മേളന പദ്ധതി, മനുഷ്യ ജാലിക തുടങ്ങിയവ ക്യാംപില്‍ ആവിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."