പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും ആശങ്കയ്ക്കു അയവില്ല തില്ലങ്കേരി സംഘര്‍ഷം ഭീതിയോടെ ജനം
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും മേഖലയില്‍ അക്രമസംഭവങ്ങള്‍ക്കു കുറവില്ല. തില്ലങ്കേരിയിലെയും മുഴക്കുന്നിലെയും വിവിധ പ്രദേശങ്ങള്‍ ഒട്ടേറെ രാഷ്ട്രീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സാക്ഷ്യം വഹിച്ചവയാണ്. എന്‍.ഡി.എഫ് പ്രവര്‍ത്തകനായ സൈനുദ്ദീനും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദിലീപനും ബി.ജെ.പി അനുഭാവിയായ അമ്മുഅമ്മ, ശിഹാബുദ്ദീന്‍, ബിജൂട്ടി തുടങ്ങിയവരുടെയും കൊലപാതകങ്ങള്‍ ഈ പ്രദേശങ്ങള്‍ മറന്നിട്ടില്ല. എന്നാല്‍, നീണ്ടണ്ടഇടവേളക്ക് ശേഷം ഇവിടെ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത് നാടിനെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്തുകയാണ്.
ഈ പ്രദേശങ്ങളില്‍ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടണ്ടായാല്‍ ഇരിട്ടി പൊലിസിന് അക്രമികളെ യഥാസമയം പിടികൂടാനോ അക്രമം തടയാനോ എത്തിപ്പെടാന്‍ സാധിക്കുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു.
ഈ സാഹചര്യത്തില്‍ തദ്ദേശ വാസികളുടേയും ജനപ്രതിനിധികളുടേയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ യു.ഡി എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പൊലിസ് സ്റ്റേഷന്‍ അനുവദിച്ച് ഉത്തരവായത്. ഉത്തരവ് ഇറങ്ങി ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത് എല്‍.ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ്.
ഇത്തവണ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടാണു സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. ഘോഷയാത്ര സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേഷിനു പരുക്കേറ്റിരുന്നു. പിറ്റേ ദിവസം ആര്‍. എസ്.എസ് പ്രാദേശിക നേതാവ് സുജേഷും ആക്രമിക്കപ്പെട്ടു.
ഈ സംഭവങ്ങളുണ്ടായ സമയത്ത് പൊലിസ് വേണ്ടണ്ട രീതിയില്‍ ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകന്‍ ജിജോയ്ക്കു നേരെ ഉണ്ടണ്ടായ ബോബേറും അതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് നേതാവ് ബിജേഷിന്റെ ദാരുണമായ കൊലപാതകവും സംഭവിക്കില്ലായിരുന്നുവെന്ന് പ്രദേശ വാസികള്‍ ഒന്നടങ്കം പറയുന്നു.
സംഘര്‍ഷ ഭീതിയും അക്രമവും ഭയന്നും പ്രതികള്‍ക്കു വേണ്ടണ്ടിയുള്ള പൊലിസിന്റെ റെയ്ഡിനെ തുടര്‍ന്നും പലവീടുകളിലും കുടുംബനാഥന്‍ ഉള്‍പ്പെടെ യുവാക്കളും വീടു വിട്ട് ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടയില്‍ ഈ പ്രദേശങ്ങളില്‍ അക്രമം നടക്കുന്നതായുള്ള സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരില്‍ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."