HOME
DETAILS
MAL
ചക്കിട്ടപ്പാറയില്‍ ഖനനം നടത്താന്‍ അനുവദിക്കില്ല: വി.എം സുധീരന്
backup
September 05 2016 | 06:09 AM
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ ഖനനം നടത്താമെന്ന് പറഞ്ഞ് കര്‍ണാടക കമ്പനിയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇടത് മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് ഖനന കമ്പനികള്‍ സജീവമാകുന്നതെന്നും സുധീരന് പറഞ്ഞു. ചക്കിട്ടപ്പാറ മുതുകാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിരോധസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമ്പയിര് ഖനനത്തിന് എം.എസ്.പി.എല്‍ കമ്പനി നീക്കം സജീവമാക്കിയ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സ്ഥലം സന്ദര്‍ശിച്ചത്. ഖനന വിരുദ്ധസമരം കെ.പി.സി.സി ഏറ്റെടുക്കുമെന്നും സുധീരന് ചക്കിട്ടപ്പാറയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."