HOME
DETAILS

അറിവിന്റെ ഗുരുക്കന്മാര്‍ക്ക് ആദരം

  
backup
September 05 2016 | 06:09 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d

2009 ലാണ് അവിനാഷ്‌യാദവ് എന്ന യുവാവ് ഉത്തര്‍പ്രദേശിലെ ദേവോരിയയില്‍ ഗോരിബസാറിലെ പ്രൈമറി സ്‌കുളില്‍ അധ്യാപകനായെത്തുന്നത്. വളരെ പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം ചുമതലേറ്റത്.

എന്നാല്‍, ക്ലാസിലെത്തിയ ആദ്യദിവസംതന്നെ അവിനാഷിനെ ഞെട്ടിക്കുന്നതായിരുന്നു. ധാരാളമാളുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്തായിട്ടും അടുത്തെങ്ങും വേറെ വിദ്യാലയങ്ങളില്ലാതിരുന്നിട്ടും ക്ലാസില്‍ കുട്ടികള്‍ തീരെ കുറവായിരുന്നു. ഉള്ള കുട്ടികള്‍ക്കാകട്ടെ അക്ഷരജ്ഞാനം തീര്‍ത്തും കമ്മിയായിരുന്നു. എന്തു ചോദ്യത്തിനും മൗനമല്ലാതെ അവര്‍ക്ക് ഉത്തരമില്ലായിരുന്നു.

എന്തുകൊണ്ട് ഇങ്ങനെ? അവിനാഷ് അത്ഭുതപ്പെട്ടു. അധ്യാപനത്തിലൂടെ ഒട്ടേറെ കുട്ടികളെ ഭാവിയിലെ ഉന്നതതലങ്ങളിലെത്തുന്ന പൗരന്മാരാക്കി മാറ്റണമെന്ന തന്റെ മോഹത്തിന്റെ ചിറകുകരിയുകയാണോ എന്ന് അദ്ദേഹം വേദനയോടെ ഓര്‍ത്തു.

ക്ലാസില്‍ കുട്ടികളെത്താത്തതിന്റെ കാരണംതേടി അദ്ദേഹം നാട്ടിലിറങ്ങി. ആ അന്വേഷണം ഏറെ വിസ്മയിപ്പിക്കുന്നതും അതേസമയം, വേദനാജനകവുമായിരുന്നു. ദേവോരിയാ ഗ്രാമത്തിലെ ഓരോ കുടുംബത്തിലും ഒട്ടേറെ കുട്ടികളുണ്ട്. പക്ഷേ, അവരെ സ്‌കൂളിലയയ്ക്കാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ താല്‍പ്പര്യം കാണിച്ചില്ല. ജോലിക്കുപോകുമ്പാള്‍ അവര്‍ കുട്ടിളെയും കൂടെക്കൊണ്ടുപോകും. മാതാപിതാക്കള്‍ ജോലി ചെയ്യുമ്പോള്‍ കുട്ടികള്‍ വയലോരത്തു കളിക്കും.

വര്‍ഷങ്ങള്‍ മുന്നോട്ടുനീങ്ങുമ്പോള്‍ കുട്ടികളെയും ജോലിക്കാരാക്കും. ബാലവേല ശിക്ഷാര്‍ഹമാണെന്നോ അതു പാപമാണെന്നോ ആ ഗ്രാമീണര്‍ക്ക് അറിയില്ലായിരുന്നു. മികച്ച നിലയില്‍ പഠിച്ചാല്‍ തങ്ങളുടെ കുട്ടികള്‍ക്കും നല്ല ഉദ്യോഗങ്ങളിലെത്താന്‍ കഴിയുമെന്നും അവര്‍ക്ക് അറിയില്ലായിരുന്നു. ഭാവിയില്‍ തങ്ങളെപ്പോലെ കൂലിപ്പണിയെടുക്കേണ്ട കുട്ടികള്‍ ചെറുപ്പത്തില്‍ അവ പരിശീലിക്കുന്നതില്‍ ഒരു തെറ്റും അവര്‍ കണ്ടില്ല.

അതു കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോയാല്‍ താന്‍ ആ നാടിനോടും ആ നാട്ടിലെ പുതുതലമുറയോടും ചെയ്യുന്ന പാതകമായിരിക്കുമെന്ന് അവിനാഷിനു തോന്നി. ആ നാടിനെയും നാട്ടുകാരെയും അജ്ഞാനത്തില്‍നിന്നു രക്ഷിക്കേണ്ടതു തന്റെ കടമയാണെന്നു ചിന്തിച്ചു.

ഗ്രാമത്തിലെ ഓരോ വീട്ടിലും അദ്ദേഹം കയറിയിറങ്ങി. കുട്ടികളുടെ മാതാപാതാക്കളെ നേരിട്ടുകണ്ടു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. നിരന്തരമായ പ്രേരണയും അശ്രാന്തപരിശ്രമവും കൊണ്ട് കുടുതല്‍ കുട്ടികളെ തന്റെ സ്‌കുളിലേയ്ക്ക് എത്തിക്കാന്‍ അവിനാഷിന് സാധിച്ചു.

അവിടെയും അവസാനിപ്പിച്ചില്ല അവിനാഷ് തന്റെ ദൗത്യം. സ്വന്തംപേരുപോലും എഴുതാനാവാത്തവരായിരുന്നു വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും. അവരെ പഠിപ്പിക്കുകയെന്നതു ശ്രമകരമായിരുന്നു. ആരും മടത്തു പിന്മാറിപ്പോകും. പക്ഷേ, അവിനാഷിന്റെ മനസിനെ മടുപ്പുബാധിച്ചില്ല. പകരം, തന്റെ മുന്നിലുള്ളതു ഭാരിച്ച ഉത്തരവാദിത്വമാണെന്നു മനസ്സിലാക്കി കൂടുതല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു. ചിട്ടയായ ബോധനപ്രവര്‍ത്തനത്തിലൂടെ കുട്ടികളുടെ മനസിലേയ്ക്കു അറിവിന്റെ വെളിച്ചം പകര്‍ന്നു.

14199587_1741384399445354_4637577692077912252_n

ഫലം അത്ഭുതാവഹമായിരുന്നു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്നതിനനുസരിച്ച് ആ കുട്ടികള്‍ മിടുക്കന്മാരും മിടുമിടുക്കന്മാരുമായി മാറി. അതുവരെ ഒന്നുമറിയാതിരുന്നവര്‍ ലോകകാര്യങ്ങളെപ്പറ്റിപ്പോലും അനായാസം സംസാരിക്കാന്‍ കഴിവുള്ളവരായി മാറി.

തീരെ നിരക്ഷരരായിരുന്ന ഗോരി ബസാറിലെ കുട്ടികളുടെയും ഗ്രാമീണരുടെും ജീവിതത്തെ അവിനാഷ് എന്ന പ്രൈമറി സ്‌കുള്‍ അധ്യാപകന്‍ സ്വാധീനിച്ചത് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു. ആ ഗ്രാമീണര്‍ക്കു ജീവിതത്തോടുണ്ടായിരുന്ന കാഴ്ചപ്പാടുതന്നെ അദ്ദേഹം മാറ്റിമറിച്ചു. അവര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായി മാറി അവിനാഷ്.

ആറുവര്‍ഷത്തിനുശേഷം മറ്റൊരു വിദ്യാലയത്തിലേയ്ക്ക് അവിനാഷിനു സ്ഥലംമാറ്റ ഉത്തരവു കിട്ടിയപ്പോള്‍ ആ ഗ്രാമത്തിലെ ജനങ്ങള്‍ക്കെല്ലാം അദ്ദേഹത്തോടുണ്ടായിരുന്ന സ്‌നേഹത്തിന്റെ ആഴം ബോധ്യപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളോ സുഹൃത്തുക്കളോ പരിസരവാസികളോ മാത്രമായിരുന്നില്ല അവിനാഷിനെ നിറകണ്ണുകളുമായി യാത്രയയക്കാന്‍ എത്തിയത്; ഒരു ഗ്രാമം മുഴുവനുമായിരുന്നു.

ഉത്തര്‍പ്രദേശിലെ ഷാഹ്ബാദ് ജില്ലയിലെ രാപുര്‍ ഗ്രാമത്തില്‍നിന്നുള്ളതാണു മറ്റൊരു കഥ. രാംപുരിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ മുനീഷ്‌കുമാര്‍ സ്ഥലംമാറിപ്പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സങ്കടം അടക്കാന്‍ സാധച്ചിരുന്നില്ല. സ്‌കൂളിലെ ഓരോ കുട്ടിയുടെയും പുരോഗതിയില്‍ മുനീഷ് ശ്രദ്ധകൊടുത്തിരുന്നു. കാര്യപ്രാപ്തിയും കഠിനപ്രയത്‌നവുംമൂലം വളരെക്കുറഞ്ഞകാലംകൊണ്ട് അദ്ദേഹം ആ വിദ്യാലയത്തെ ഷാഹ്ബാദ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറ്റിയെടുത്തിരുന്നു. നിരക്ഷരതയില്‍നിന്ന് അറിവിന്റെ നിറവെളിച്ചത്തിലേയ്ക്ക് അവിശ്വസനീയമാംവിധം കടന്നുവരാന്‍ അവസരംകിട്ടിയ ആ നാട്ടുകാര്‍ക്കു തങ്ങളുടെ പ്രിയങ്കരനായ അധ്യാപകനെ എങ്ങനെ കണ്ണീരിന്റെ നനവില്ലാതെ യാത്രയയക്കാന്‍ കഴിയും?

14212634_1741384306112030_3148166145126897637_n

അദ്ധ്യാപകന്റെ ജോലിയെന്നത് ക്ലാസ്മുറിയുടെ നാലുചുമരുക്കുള്ളില്‍ ഒതുങ്ങുന്നതല്ലെന്നും അദ്ധ്യാപനമെന്നത് വെറുമൊരു തൊഴിലെന്നതിലേറെ ഭാരിച്ച ഉത്തരവാദിത്വമാണെന്നും നമ്മെ പഠിപ്പിക്കുകയാണ് ഈ രണ്ട് അധ്യാപകരും. സര്‍വധനങ്ങളേക്കാളും മൂല്യമുള്ള വിദ്യാധനത്തെ ഓരോ വിദ്യര്‍ഥിയിലുമെത്തിക്കാന്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന, അവിനാഷിനെയും മുനീഷിനെയുംപോലുള്ള എത്രയെത്രയോ അധ്യാപകരുണ്ട് ഈ രാജ്യത്ത്.

ഇന്നും നിലനില്‍ക്കുന്ന നിരക്ഷരത തുടച്ചുനീക്കാന്‍ വികസ്വരരാഷ്ട്രമായ ഇന്ത്യക്ക് അത്യാവശ്യമായി വേണ്ടത് ഇത്തരം അധ്യാപകരേയാണ്. വിദ്യാര്‍ഥികളോട് ഇടപഴകി അവരില്‍ ഓരോരുത്തരെയും മനസിലാക്കി കൈപിടിച്ചുയര്‍ത്താന്‍ മനസ്സുകാണിക്കുന്ന ഗുരുനാഥന്മാര്‍ സര്‍വാദരണീയരായിരിക്കും. അറിവിന്റെമൂല്യം നാടിനു പകരുന്ന ഓരോ അധ്യാപകനും ഈ അധ്യാപകദിനത്തില്‍ സുപ്രഭാതം അകമഴിഞ്ഞ ആശംസ നേരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago