ബുര്‍ഹാന്‍ വാനിക്ക് സംഭവിച്ചത് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കശ്മീരിനെ ഇന്ത്യന്‍ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്റെ ഭീഷണിക്ക് മറുപടിയുമായി ബി.ജെ.പി. കശ്മീരില്‍ അക്രമം വ്യാപിക്കാന്‍ ശ്രമിച്ചാല്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അവസ്ഥ സയീദ് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബി.ജെ.പി വക്താവ് എന്‍.സി. ഷൈന പറഞ്ഞു.
കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ അതിനുള്ള തിരിച്ചടി നേരിടാനും തയാറായിരിക്കണം. ബുര്‍ഹാന്‍ വാനിക്കു സംഭവിച്ചത് എന്താണോ, അതുപോലെ തന്നെ കാര്യങ്ങള്‍ നേരിടാന്‍ ഒരുങ്ങിയിരിക്കണം. കേന്ദ്രസര്‍ക്കാര്‍ കഴിവില്ലാത്തവരാണെന്ന് വിചാരിക്കരുത്. വിഘടന വാദികള്‍ക്കു മേല്‍ നടപടിയെടുക്കാനുള്ള ഇച്ഛാശേഷി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടെന്നും ഷൈന മുന്നറിയിപ്പ് നല്കി.
ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചാവേറുകളെ ഉപയോഗിച്ച് കശ്മീരിനെ ഇന്ത്യന്‍ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന് സയിദ് സലാഹുദ്ദീന് പറഞ്ഞത്. സായുധ പോരാട്ടമല്ലാതെ മറ്റൊരു പരിഹാരമില്ല. ബുര്‍ഹാന്‍ വാനിയുടെ മരണത്തോടെ കശ്മീരിലെ പ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും സലാഹുദീന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."