HOME
DETAILS
MAL
'ദേശവിരുദ്ധനായ' പ്രീത് ഭരാര ഭീകരവിരുദ്ധ യോഗത്തിലെ മുഖ്യാതിഥി
backup
September 05 2016 | 18:09 PM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാളെ തുടങ്ങുന്ന രണ്ടുദിവസത്തെ ഭീകരവിരുദ്ധ യോഗത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ കുറ്റവിചാരണ നടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അമേരിക്കന്‍ അറ്റോര്‍ണി പ്രീത് ഭരാര പ്രധാന അതിഥി. 'ഭീകരപ്രവര്‍ത്തനത്തിന് ഇന്റര്‍നെറ്റ് ഉപയോഗം' എന്ന വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും ഇന്റലിജന്റ്സ് ബ്യൂറോ (ഐ.ബി)യും നടത്തുന്ന സെമിനാറില്‍ അമേരിക്കന്‍ നീതിന്യായ വിഭാഗത്തെ പ്രതിനിധീകരിച്ചാണ് പ്രീത് ഭരാര പങ്കെടുക്കുന്നത്. ഇന്ത്യ- അമേരിക്ക നയന്ത്രബന്ധത്തെ ബാധിക്കുന്നതില്‍ വരെയെത്തിയ ദേവയാനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനം നേരിട്ടയാളാണ് ഭരാര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."