ഹോങ്കോങ്ങില്‍ ജനാധിപത്യവാദ യുവസംഘത്തിന് അട്ടിമറി വിജയം
വിക്ടോറിയ സിറ്റി: ചൈനീസ് സ്വയംഭരണ പ്രദേശമായ ഹോങ്കോങിലെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ അനുകൂല യുവ പ്രക്ഷോഭക ഗ്രൂപ്പിന് അട്ടിമറി വിജയം. ഹോങ്കോങ് ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെയാണ് ജനാധിപത്യവാദികളായ യുവാക്കള്‍ ജയിച്ചുകയറിയത്. 70 അംഗ കൗണ്‍സിലില്‍ ഇവര്‍ 27 സീറ്റുകള്‍ നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് ഇവരില്‍ ഭൂരിഭാഗവും മത്സരിച്ചത്. ഇന്നലെയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. 2014 ലെ കുടവിപ്ലവത്തിനു ശേഷമാണ് ഹോങ്കോങില്‍ ജനാധിപത്യ മുന്നേറ്റമുണ്ടായത്. 1997 ലാണ് ബ്രിട്ടനിന്റെ കോളനിയായിരുന്ന ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയത്. 50 വര്‍ഷം ഒരു രാജ്യവും രണ്ടുഭരണവുമായി ഹോങ്കോങ് നിലനില്‍ക്കുമെന്ന ധാരണയുടെ പുറത്തായിരുന്നു കൈമാറ്റം. തുടര്‍ന്ന് ഹോങ്കോങിനെ സ്വതന്ത്ര രാജ്യമാക്കണമെന്നാണ് ജനാധിപത്യവാദികളുടെ ആവശ്യം. 3.7 ദശലക്ഷം വോട്ടര്‍മാരാണ് ഹോങ്കോങിലുള്ളത്. പുലര്‍ച്ചെ രണ്ടരവരെ, നീണ്ടവരിയാണ് പോളിങ് ബൂത്തിനു മുന്നിലുണ്ടായിരുന്നത്. 60 ശതമാനം പേരും വോട്ടുചെയ്തു.
ചൈനയുടെ ഭാഗമായി ഹോങ്കോങ് തുടരണമോ വേണ്ടയോ എന്നതില്‍ ഹിതപരിശോധന നടത്തണമെന്നാണ് ജനാധിപത്യ വാദികളുടെ ആവശ്യം. ഡെമോസിസ്റ്റോ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വിജയിച്ച 23 കാരന്‍ ലോ ആണ് ഇവരുടെ നേതാവ്. തെരഞ്ഞെടുപ്പ് ഫലം ഹോങ്കോങ് മാറ്റം ആവശ്യപ്പെടുന്നു എന്നാണ് തെളിയിക്കുന്നതെന്ന് ലോ പറഞ്ഞു. യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോങ്കോങില്‍ നടന്ന തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിനെതിരേ 79 ദിവസം നീണ്ട പ്രക്ഷോഭം നടത്തിയാണ് ഇവര്‍ ജനശ്രദ്ധ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."