HOME
DETAILS
MAL
കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍: അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു
backup
September 05 2016 | 19:09 PM
കോട്ടയം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഏറ്റുമാനൂര്‍ - ചിങ്ങവനം റൂട്ടില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.
ഇതേത്തുടര്‍ന്ന് കോര്‍ബ എക്സ്പ്രസ്, ഐലന്‍ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. മീനച്ചിലാറിനു കുറുകെ ചുങ്കം ഭാഗത്തുള്ള പാലത്തിനു തൊട്ടുമുന്‍പുള്ള ട്രാക്കിലാണ് വിടവ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
അപകടകരമായ വിള്ളലല്ലെന്നു കണ്ടെത്തിയതിനെതുടര്‍ന്ന് പ്രാഥമിക അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിച്ചു.
പരിശോധനകള്‍ പൂര്‍ത്തിയാകുംവരെ ട്രെയിനുകള്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഇതുവഴി കടത്തിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."