തില്ലങ്കേരി കൊലപാതകം: മേഖലയില്‍ സ്ഥിതി ശാന്തം
ഇരിട്ടി: കഴിഞ്ഞദിവസം ബോംബേറും കൊലപാതകവും അരങ്ങേറിയ തില്ലങ്കേരിയിലും മുഴക്കുന്നിലും സ്ഥിതി ശാന്തം.
ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെയും സി.ഐ സജേഷ് വാഴവളപ്പിലിന്റെയും മുഴക്കുന്ന് എസ്.ഐ പി.എ ഫിലിപ്പിന്റെയും നേതൃത്വത്തില്‍ പൊലിസ് പ്രതികള്‍ക്കും ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കുമായി റെയ്ഡ് തുടരുകയാണ്. അതേസമയം, സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ട ബിനീഷിന്റേതാണെന്ന് പൊലിസ് അറിയിച്ചു. കൊല നടത്തിയത് ബൈക്കുകളിലെത്തിയ ആറുപേരാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ദൃക്സാക്ഷികളില്ലാത്തതിനാല്‍ ഇനി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നീങ്ങുക. കൊലപാതകത്തെതുടര്‍ന്ന് പ്രദേശത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിന്നും കണ്ണൂര്‍ എ.ആര് ക്യാംപില്‍ നിന്നുമുള്ള പൊലിസിനെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. കൊലപാതകം നടന്ന സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."