ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്
ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച നാലു ദിവസങ്ങളിലും വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് ദുബൈയിലെ ടോള്‍ ഓപ്പറേറ്ററായ സാലിക് അറിയിച്ചു. ജൂണ്‍ 8 ഞായറാഴ്ച ഉള്‍പ്പെടെയാണിത്.
അതായത് ജൂണ്‍ 5 മുതല്‍ 8 വരെ (വ്യാഴം മുതല്‍ ഞായര്‍ വരെ) തിരക്കേറിയ സമയങ്ങളില്‍ രാവിലെ 6 മുതല്‍ 10 വരെയും വൈകുന്നേരം 4നും രാത്രി 8നും ഇടയില്‍, ദുബൈയിലുടനീളമുള്ള 10 സാലിക് ഗേറ്റുകളില്‍ ഏതെങ്കിലും വഴി ഒരു വാഹനം കടന്നുപോകുമ്പോള്‍ ഓരോ തവണയും നിരക്ക് 6 ദിര്‍ഹം ആയിരിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയും രാത്രി 8 മുതല്‍ പുലര്‍ച്ചെ 1 വരെയും (പീക്ക് സമയങ്ങള്‍ ഒഴികെ), ടോള്‍ ഗേറ്റ് ചാര്‍ജ് 4 ദിര്‍ഹം ആയിരിക്കും. പുലര്‍ച്ചെ 1 മുതല്‍ രാവിലെ 6 വരെ സൗജന്യമായിരിക്കും.
ഈ വര്‍ഷം ജനുവരി 31 മുതലാണ് സാലിക്കിന്റെ വേരിയബിള്‍ റോഡ് ടോള്‍ നിരക്ക് ആരംഭിച്ചത്. പ്രവൃത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ ശനി വരെ), രാവിലെ 6 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും 6 ദിര്‍ഹമാണ് ടോള്‍. തിരക്കില്ലാത്ത സമയങ്ങളില്‍, രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയും, രാത്രി 8 മുതല്‍ പുലര്‍ച്ചെ 1 വരെയും, 4 ദിര്‍ഹമാണ് ടോള്‍ നിരക്ക്. ആഴ്ചയില്‍ മുഴുവന്‍ ദിവസവും പുലര്‍ച്ചെ 1 മുതല്‍ രാവിലെ 6 വരെ സൗജന്യമാണ്.
പൊതു അവധി ദിവസങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സൗജന്യമല്ലെന്നും എന്നാല്‍ നിയുക്ത ഷെഡ്യൂള്‍ അനുസരിച്ച് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ക്ക് വിധേയമാണെന്നും സാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ ഞായറാഴ്ച അവധി ദിവസമാണെങ്കിലും വേരിയബിള്‍ ടോള്‍ നിരക്ക് ബാധകമായിരിക്കും.
സൗജന്യ പാര്‍ക്കിംഗ്
അതേസമയം, ബലിപെരുന്നാള്‍ അവധിക്കാലത്ത് ജൂണ്‍ 5 മുതല്‍ 8 വരെ ദുബൈയില്‍ പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കും. അതേസമയം, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകളില്‍ പണമടച്ചുള്ള സേവനം തുടരും.
Dubai’s Salik has confirmed that variable toll rates will be in effect during the Eid al-Adha holidays to manage traffic flow. Commuters are advised to check updated timings and plan accordingly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."