HOME
DETAILS

കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ് 

  
June 05 2025 | 02:06 AM

LDF takes issue with KCs welfare pension remark Ministers criticize UDF says statement was distorted

കോഴിക്കോട്: ക്ഷേമ പെൻഷൻ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പരാമർശം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കി എൽ.ഡി.എഫ്. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് തെരഞ്ഞെടുപ്പ് കാലം നോക്കി ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതിനെ കെ.സി വേണുഗോപാൽ വിമർശിച്ചത്. പ്രസ്താവന ആയുധമാക്കി മണ്ഡലത്തിൽ ഇടതുമുന്നണി വ്യാപക പ്രചാരണം നത്തുന്നുണ്ട്. നിലമ്പൂരിൽ പ്രതിഷേധ പ്രകടനം നടത്തിയ എൽ.ഡി.എഫ് എല്ലാ ബൂത്തുകളിലും പ്രകടനം നടത്താൻ ആഹ്വാനം ചെയ്തു.

മന്ത്രിമാരായ കെ.എൻ ബാലഗോപാലും വി. ശിവൻകുട്ടിയും വേണുഗോപാലിന്റെ പ്രസ്താവനക്കെതിരേ രൂക്ഷമായി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ തീരുമാനിച്ചതാണ് പെൻഷൻ കുടിശ്ശിക വിതരണമെന്നും പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് അപമാനിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ വേണുഗോപാൽ അപഹസിക്കുകയാണെന്നും പരാജയഭീതി കൊണ്ടാണ് പദ്ധതിയെ പരിഹസിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എന്നാൽ ക്ഷേമിനിധി ബോർഡുകൾക്കുള്ള കോടികളുടെ കുടിശ്ശിക മറച്ചുവയ്ക്കാൻ പ്രസ്താവന വളച്ചൊടിക്കുകയാണെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ മറുപടി. അതിനിടെ, വേണുഗോപാലിന് പിന്തുണയുമായി മുസ്്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നു. പെൻഷൻ എപ്പോഴും കൊടുക്കണമെന്നാണ് കെ.സി വേണുഗോപാൽ പറഞ്ഞതെന്നും മലയാളം മനസിലാകുന്നവർക്ക് അത് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്ഷേമ പെൻഷൻ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നൽകാനുള്ള സി.പി.എം നീക്കം കൈക്കൂലി കൊടുക്കുന്നതിന് തുല്യമാണെന്നാണ് വേണുഗോപാൽ പറഞ്ഞതെന്നും സി.പി.എമ്മിന്റെ ഈ അടവ് തന്ത്രം ജനങ്ങൾക്ക് നന്നായി അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.  

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിനെതിരേയും യു.ഡി.എഫ് പ്രവേശനത്തെ ചൊല്ലിയും കലാപക്കൊടി ഉയർത്തിയ പി.വി അൻവർ മത്സര രംഗത്ത് ഉറച്ചുനിന്നതോടെ  മത്സരം യു.ഡി.എഫും എൽ.ഡി.ഫും തമ്മിലാണെന്ന പ്രതീതിയുണ്ടാക്കുകയായിരുന്നു യു.ഡി.എഫ് നേതാക്കൾ. ഇതിന്റെ ഭാഗമായി സി.പി.എമ്മിനും സർക്കാരിനുമെതിരേ നേരിട്ടുള്ള ആക്രമണമാണ് യു.ഡി.എഫ് നേതാക്കൾ നടത്തുന്നത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും കെ.സി വേണുഗോപാൽ കടന്നാക്രമിച്ചതും ഈ ലക്ഷ്യം വച്ചാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. വിവിധ ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ നൽകാനുള്ള കോടികളുടെ കണക്കും മണ്ഡലത്തിൽ യു.ഡി.എഫ് പുറത്തുവിടുന്നുണ്ട്.

LDF takes issue with KCs welfare pension remark Ministers criticize UDF says statement was distorted



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  3 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  3 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  3 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 days ago