കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍
ബിരുദ പ്രവേശനം
2016-17 അധ്യയന വര്‍ഷത്തെ ഏകജാലക ബിരുദ പ്രവേശനത്തോടനുബന്ധിച്ച് ഒഴിവുകളുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ എടുക്കുന്നതിന് സെപ്റ്റംബര്‍ ആറിന് കൂടി അവസരമുണ്ടായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് കോളജുകളുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം.
സീറ്റ് ഒഴിവ്
എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനിലും പരപ്പനങ്ങാടി ബ്രില്ല്യന്‍സ് ട്യൂട്ടോറിയല്‍ കോളജിലും നടത്തുന്ന ഐ.ബി.പി.എസ് ബാങ്ക് പ്രൊബേഷണറി ഓഫിസര്‍, മാനേജ്‌മെന്റ് ട്രെയിനി, ക്ലര്‍ക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0494 2405540, 9961971914.
പരീക്ഷാ
കേന്ദ്രങ്ങളില്‍ മാറ്റം
സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ കോട്ടക്കല്‍ ചങ്കുവെട്ടി ഫാറൂഖ് ബി.എഡ് കോളജിലും, കല്‍പകഞ്ചേരി ബാഫഖി യത്തീംഖാന ബി.എഡ് ട്രെയിനിങ് കോളജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ കല്‍പകഞ്ചേരി ബാഫഖി യത്തീംഖാന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഫോര്‍ വിമന്‍സ് കോളജിലും അതേ ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം.
ഇംപ്രൂവ്‌മെന്റ്
പരീക്ഷ
സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.കോം ബി.ബി.എ റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഹിന്ദി പ്രചാര കേന്ദ്ര കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഹിന്ദി പ്രചാര കേന്ദ്ര കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ്, എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ലോ (ത്രിവത്സരം) നവംബര്‍ 2015 പരീക്ഷാഫലം വെബ്‌സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ ഒന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."