കേരളാ സര്‍വകലാശാലാ അറിയിപ്പുകള്
പി.ജി : രണ്ടാം ഘട്ട അലോട്ട്മെന്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 2016-17 അധ്യയനവര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
സയന്‍സ് വിഷയങ്ങളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ സെപ്റ്റംബര്‍ ആറിനും മറ്റ് വിഷയങ്ങള്‍ ലഭിച്ചവര്‍ സെപ്റ്റംബര്‍ ഏഴിനും അതത് കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. നിര്‍ദേശങ്ങളും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
പി.ജി.ഡി.ഇ.സി ഫലം
മെയില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ പരീക്ഷയുടെ ഫലം വെബ്സൈറ്റില്‍ ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം.
എം.എസ് സി
(സി.എസ്.എസ്) ഫലം
കാര്യവട്ടം ബയോകെമിസ്ട്രി പഠനവകുപ്പ് (സി.എസ്.എസ്) ജൂലൈയില്‍ നടത്തിയ എം.എസ ്സി ബയോകെമിസ്ട്രി 2014-16) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗായത്രി മോഹന്‍ ഒന്നാം റാങ്ക് നേടി.
എം.എ (സി.എസ്.എസ്) ഫലം
കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് (സി.എസ്.എസ്) ജൂലൈയില്‍ നടത്തിയ എം.എ പൊളിറ്റിക്കല്‍ സയന്‍സ് (2014-16) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വീണ സി.എസ്, ലക്ഷ്മി വി എന്നിവര്‍ ഒന്നാം റാങ്ക് നേടി.
എം.ടെക് പരീക്ഷ
കാര്യവട്ടം ഒപ്റ്റോ ഇലക്ട്രോണിക്സ് പഠനവകുപ്പില്‍ എം.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പരീക്ഷക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 22 (50 രൂപ പിഴയോടെ സെപ്റ്റംബര്‍ 26, 250 രൂപ പിഴയോടെ സെപ്റ്റംബര്‍ 28) വരെ അപേക്ഷിക്കാം. ഡിസര്ട്ടേഷന് സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ ഒന്ന്.
ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ ഫലം
ജൂലൈയില്‍ നടത്തിയ ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എല്‍.എല്‍.ബി പരീക്ഷ
ഒക്ടോബര്‍ 17-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം), ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം) (2011-2012-ന് മുന്‍പുള്ള അഡ്മിഷന്), അഡീഷണല്മേഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 20 (50 രൂപ പിഴയോടെ സെപ്റ്റംബര്‍ 22, 250 രൂപ പിഴയോടെ സെപ്റ്റംബര്‍ 23) വരെ അപേക്ഷിക്കാം.
തിയതി നീട്ടി
വിവിധ യു.ജിപി.ജിബി.ടെക്, കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ യൂനിവേഴ്സിറ്റി മെറിറ്റ് സ്കോളര്‍ഷിപ്പിന് (2015-16 ബാച്ച്) അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 24ലേക്ക് നീട്ടി. വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."