എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
പരീക്ഷാ തിയതി
ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിഗ്രി പരീക്ഷകള്‍ സെപ്റ്റംബര്‍ 30ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സെപ്റ്റംബര്‍ 8 വരെയും 50 രൂപ പിഴയോടെ 9 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 19 വരെയും സ്വീകരിക്കും.
എം.ടെക്
പ്രവേശനപ്പരീക്ഷ
സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സില്‍ 2016-18 വര്‍ഷത്തേക്കുള്ള എം.ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഗേറ്റ് യോഗ്യത ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള പ്രവേശനപ്പരീക്ഷ സെപ്റ്റംബര്‍ 8ന് ഉച്ചയ്ക്ക് 1.30ന് നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെടുക ഫോണ്‍ 0481-2731037.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിന് റാങ്ക് 1760 മുതല്‍ 2655 വരെ നെടുങ്കണ്ടം (ഉടുമ്പന്‍ചോല താലൂക്കില്‍ ഉള്‍പ്പെട്ടവര്‍) പ്രാദേശിക സംവരണ സീറ്റിലും, ബി.എസ്.സി എം.എല്‍.ടി കോഴ്‌സിന് റാങ്ക് നമ്പര്‍ 751 മുതല്‍ 1000 വരെ പുതുപ്പള്ളി (പുതുപ്പള്ളി, മീനടം, കൂരോപ്പട, അയര്‍ക്കുന്നം, അകലക്കുന്നം, മണര്‍കാട്, പള്ളിക്കത്തോട്, പാമ്പാടി, പനച്ചിക്കാട്, വാകത്താനം, വിജയപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ടവര്‍) പ്രദേശിക സംവരണ സീറ്റിലും ഓരോ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 8ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം എസ്.എം.ഇ ഗാന്ധിനഗര്‍ സെന്ററിലുള്ള ഡയറക്ടറുടെ ഓഫിസില്‍ എത്തിച്ചേരണം. ഫോണ്‍ 0481-6061012, 6061014.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ത്രിവല്‍സര എല്‍.എല്‍.ബി (4 പി.എം - 9 പി.എം.) കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ നാല് സീറ്റുകളും ബി.ബി.എ എല്‍.എല്‍.ബി കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റും വീതം ഒഴിവുണ്ട്. സര്‍വകലാശാല നോട്ടിഫിക്കേഷന്‍ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 7ന് ഉച്ചയ്ക്ക് 2 മണിക്ക് എസ്.എച്ച്.മൗണ്ട് സൂര്യകാലടി ഹില്‍സിലുള്ള സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഹാജരാകണം. ഫോണ്‍ 0481-2310165.
പരിശീലനം
എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യു.ജി.സി നടത്തുന്ന നെറ്റ്ജ.ആര്‍.എഫ് പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനപരിപാടിയില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്കുള്ള ക്ലാസ്സ് സെപ്റ്റംബര്‍ 24ന് ആരംഭിക്കും. പരിശീലന പരിപാടിയില്‍ പട്ടികജാതിപട്ടികവര്‍ഗ ഒ.ബി.സി,മൈനോറിറ്റി,ബി.പി.എല്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0481-2731025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."