A recent report reveals an 83% decrease in violations across Kuwait following the enforcement of a new law, highlighting its effectiveness in enhancing compliance and public order.
കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിനെത്തുടര്‍ന്ന് രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളില്‍ 83 ശതമാനം കുറവുണ്ടായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിരീക്ഷണ ക്യാമറകളില്‍ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ 83 ശതമാനം കുറഞ്ഞു.
നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇക്കാലയളവില്‍ 60,000 ആയിരുന്നത് 18,000 ആയി കുറഞ്ഞു. റോഡ് ഉപയോക്താക്കളുടെ അച്ചടക്കത്തില്‍ വ്യക്തമായ പുരോഗതി ഉണ്ടായതായി മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2025 മെയ് മാസത്തില്‍ വെറും 28,464 നിയമലംഘനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 2024 മെയ് മാസത്തില്‍ ഇത് 168,208 ആയിരുന്നു.
പുതിയ നിയമം നടപ്പിലാക്കിയതു മൂലം റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റോഡപകടങ്ങള്‍ മൂലമുള്ള മരണം 55 ശതമാനം കുറഞ്ഞു. 2024 മെയ് മാസത്തില്‍ 22 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ 2025 മെയ് മാസത്തില്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും പോലുള്ള രണ്ട് ഉയര്‍ന്ന അപകടസാധ്യതയുള്ള നിയമലംഘനങ്ങളില്‍ 75 ശതമാനം കുറവ് വന്നതായും മന്ത്രാലയം എടുത്തുകാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."