HOME
DETAILS

ഇന്ത്യയെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിക്കാൻ അവന് സാധിക്കും: റോബിൻ ഉത്തപ്പ

  
June 05, 2025 | 7:32 AM

He can lead India in different formats Robin Uthappa

പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരിന്റെ സമീപകാലത്തെ പ്രകടനനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. അയ്യരിന് വ്യത്യസ്ത ഫോർമാറ്റുകളിൽ ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ടെന്നാണ് ഉത്തപ്പ എക്സിൽ കുറിച്ചത്. 

"ഞാൻ ഇത് വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയും!! അയ്യർ ഇന്ത്യയെ ഒന്നിലധികം ഫോർമാറ്റുകളിൽ നയിക്കും. അദ്ദേഹം അത് ചെയ്യണം. അദ്ദേഹം അത്ര മികച്ചവനാണ്" റോബിൻ ഉത്തപ്പ എക്‌സിൽ കുറിച്ചു.

ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. ഐപിഎല്ലിൽ നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ചാമ്പ്യന്മാരായത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി കിരീടം ചൂടിയത്.

മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ എത്താനെ സാധിച്ചുള്ളൂ. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ പഞ്ചാബിന് ഫൈനലിൽ കാലിടറുകയായിരുന്നു. 

പഞ്ചാബ് ഫൈനലിൽ കടന്നത്തോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡും അയ്യർ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവനാണ് അയ്യരിന് സാധിച്ചത്. ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. 

ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിൽ പുതിയ പാലം തുറന്നു; യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  7 days ago
No Image

ഇസ്റാഈൽ തീരത്ത് 'ജെറാൾഡ് ഫോർഡ്' നങ്കൂരമിട്ടു; പശ്ചിമേഷ്യയിൽ അമേരിക്കൻ പടയൊരുക്കം പൂർണ്ണം

International
  •  7 days ago
No Image

ഇന്ത്യയല്ല, ടി-20 ലോകകപ്പ് നേടുക ആ രണ്ട് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി ഗവാസ്കർ

Cricket
  •  7 days ago
No Image

'കനഗോലുവിന്റെ ബുദ്ധിയല്ല, പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്': രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  7 days ago
No Image

മലപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ കേബിൾ മോഷണം വ്യാപകം; ഉടമകൾ ദുരിതത്തിൽ

Kerala
  •  7 days ago
No Image

ഒരു സെഞ്ച്വറി നേടിയാണ് അവൻ ലോകകപ്പ് അവസാനിപ്പിക്കേണ്ടത്: അശ്വിൻ 

Cricket
  •  7 days ago
No Image

ജബല്‍ അഖ്ദറില്‍ വിമാനത്താവളം; ടൂറിസം വികസനത്തിന് പുതിയ ചുവടുവെപ്പ്

oman
  •  7 days ago
No Image

'വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; ബിജെപിയ്ക്ക് പത്ത് സീറ്റില്‍ അധികം ലഭിച്ചാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

National
  •  7 days ago
No Image

ലോകകപ്പിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് സഞ്ജു; അടിച്ചിട്ടത് ഇതിഹാസ നേട്ടം

Cricket
  •  7 days ago
No Image

പിണറായിയിൽ വിശ്വാസമർപ്പിച്ച് പിബി; സ്ഥാനാർത്ഥി പട്ടിക മാർച്ച് ആദ്യവാരം

National
  •  7 days ago