പെരുന്നാളിനൊരു സ്‌പെഷല്‍ വിഭവം; തല്‍ബീന ഉണ്ടാക്കാനും കഴിക്കാനും മറക്കല്ലേ...
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് തല്‍ബീന . ഇത് ഹെല്‍തിയുമാണ്. പ്രവാചകന്റെ കാലം മുതലേ അറബികളുടെ പ്രിയപ്പെട്ട ഫുഡാണ് തല്‍ബീന.

ചേരുവകള്‍
ബാര്‍ലി -ഒരു കപ്പ്
പാല്‍ - ഒന്നര ലിറ്റര്‍
ഏലയ്ക്കാ- 4'

തേന്‍- മൂന്ന് ടേബിള്‍ സ്പൂണ്‍
നട്‌സ്- ഏതൊക്കെ ഉണ്ടോ അതൊക്കെ ഇടാവുന്നതാണ്.
അണ്ടിപ്പരിപ്പ്, മുന്തിരി, പിസ്ത, ബദാം, ഈത്തപ്പഴം, വാല്‍നട്‌സ്

ഉണ്ടാക്കുന്ന വിധം
കുക്കറില്‍ കുറച്ചു വെള്ളമൊഴിച്ച് ബാര്‍ലി ഒന്നു വേവിച്ചെടുക്കുക. ശേഷം ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒന്നര ലിറ്റര്‍ പാല്‍ ഒഴിച്ചുതിളച്ചു വരുമ്പോള്‍ വേവിച്ചു വച്ച ബാര്‍ലി ഇതിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഏലയ്ക്കാ പൊടി ചേര്‍ക്കുക. കുറുകി വരുമ്പോള്‍ ഇതിലേക്ക് നട്‌സുകള്‍ ചേര്‍ക്കുക. ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. ശേഷം തേന്‍ ഒഴിച്ച് കൊടുക്കാം. അല്ലെങ്കില്‍ ഈത്തപ്പഴത്തിന്റെ മധുരമുണ്ടാവും. അതുമതിയാവും. അടിപൊളി ഹെല്‍തി തല്‍ബീന റെസിപ്പി റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."