HOME
DETAILS

ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി

  
Web Desk
June 05, 2025 | 8:27 AM

eid ul  adha Fridays holiday shifted to Saturday

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് ശനിയാഴ്ച്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ വെള്ളിയാഴ്ച്ച നിശ്ചയിച്ച അവധിയാണ് ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാസപ്പിറവിയുടെ അടിസ്ഥനത്തില്‍ കേരളത്തില്‍ ശനിയാഴ്ച്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. വെള്ളിയാഴ്ച്ച നിശ്ചയിച്ച വിദ്യാലയങ്ങളുടെ അവധിയും മാറ്റിയിട്ടുണ്ട്. 

രണ്ട് ദിവസം അവധി വേണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രം അവധി മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.

അതിനിടെ ബലിപെരുന്നാള്‍ ദിവസമായ ശനിയാഴ്ച്ച പ്രവൃത്തി ദിനമാക്കിയ പോസ്റ്റല്‍ വകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധം. വെള്ളിയാഴ്ച്ചത്തെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റണമെന്ന ആവശ്യം പോസ്റ്റല്‍ വകുപ്പ് അംഗീകരിച്ചിട്ടില്ല. ഓപ്പറേറ്റിങ് വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ശനിയാഴ്ച്ചയും ജോലിയുണ്ട്. കേന്ദ്ര അവധി കലണ്ടര്‍ പ്രകാരമാണ് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചത്. ഇത് ശനിയാഴ്ച്ചയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

The government has rescheduled the Bakrid (Eid al-Adha) holiday. Originally planned for Friday, the holiday has now been shifted to Saturday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള വ്യാപാരത്തിന്റെ ജീവനാഡികൾ; ലോക സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന 6 കപ്പൽ പാതകൾ ഇവ | In-Depth

International
  •  14 minutes ago
No Image

റഷ്യയുമായുള്ള എണ്ണ ഇടപാട് തുടരുമെന്ന് ഇന്ത്യ; അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  21 minutes ago
No Image

പാക്കോയി പാലം ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍; പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

Kerala
  •  26 minutes ago
No Image

യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  35 minutes ago
No Image

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

Kerala
  •  an hour ago
No Image

ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി

uae
  •  an hour ago
No Image

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

International
  •  an hour ago
No Image

അമേരിക്ക വഞ്ചിച്ചെന്ന പൊതുവികാരം ശക്തം; യു.എസിലെ ബില്യണ്‍ കണക്കിന് നിക്ഷേപം പിന്‍വലിച്ചേക്കും; 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയില്‍; യു.എസിന് കനത്ത പ്രഹരം | Iran - US- Israel War Live Updates

latest
  •  an hour ago
No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

അധ്യാപകനെ ഇടിച്ച് പത്താം ക്ലാസുകാരൻ; പ്രകോപനം അമ്മയെ അസഭ്യം പറഞ്ഞതിഞ്ഞെന്ന് വിദ്യാർത്ഥി, വീഡിയോ വൈറൽ

National
  •  2 hours ago