Trinamool Congress leader and MP Mahua Moitra has married former BJD MP in a private ceremony. The wedding marks a new chapter in the political and personal life of the outspoken parliamentarian.
HOME
DETAILS
MAL
തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ മുൻ ബിജെഡി എംപി
June 05, 2025 | 10:16 AM
കൊല്‍ക്കത്ത: മെയ് 3ന് വിദേശത്ത് നടന്ന ഒരു ചടങ്ങില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ബിജു ജനതാദള്‍ (ബിജെഡി) നേതാവ് പിനാകി മിശ്രയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. കൃഷ്ണനഗറില്‍ നിന്നും രണ്ട് തവണ ലോക്‌സഭാ എംപിയായ മഹുവ മൊയ്ത്രയുടെ രണ്ടാം വിവാഹമാണിത്.
പിനാകി മിശ്ര ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മൂന്നു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പരമ്പരാഗത വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച മഹുവയുടേയും പിനാകി മിശ്രയുടെയും ചിത്രം വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
മഹുവ മൊയ്ത്രയോ പിനാകി മിശ്രയോ ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ മൊയ്ത്ര ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് 2010ല്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. 2019ലും 2024ലും പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് മഹുവ മൊയ്ത്ര ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ നടത്തിയ പ്രസംഗങ്ങളിലൂടെയാണ് മഹുവ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത്.
1959 ഒക്ടോബര്‍ 23 ന് ഒഡീഷയിലെ പുരിയില്‍ ജനിച്ച പിനാകി മിശ്ര മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ്. 1996ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് പുരി ലോക്‌സഭാ സീറ്റ് നേടിയാണ് പിനാകി ലോക്‌സഭയിലെത്തുന്നത്. പിന്നീട് അദ്ദേഹം നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളില്‍ ചേര്‍ന്ന പിനാകി 2009, 2014, 2019ലും പുരിയില്‍ നിന്ന് വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."