HOME
DETAILS

സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

  
June 05, 2025 | 11:35 AM

First Malayali-owned company to provide health services for Hajj in Saudi Arabia

 ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം. ഈ വർഷത്തെ ഹജ്ജിനുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് ഹാജിമാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് (ആർപിഎം) തീർത്ഥാടകർക്ക് ഓൺ സൈറ്റ്  അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്.  മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.
 
ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദി അറേബ്യയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ യാത്രയിൽ പങ്കാളികളാകാൻ ഈ വർഷം എത്തി ചേർന്നിട്ടുള്ളത്. ഈ പുണ്യ യാത്രയിലുടനീളം തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

ഗൾഫിലെ പ്രധാന കായിക മത്സരങ്ങളിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകി വരുന്ന ആർപിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങൾ  നൽകുന്നത്. "ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കർശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്," ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.

തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഡോ. ഷംഷീർ വയലിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യുഎഇ യിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സർവീസസ്, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷൻസ് ദാതാവായ ആർപിഎം 2010 മുതൽ പ്രവർത്തന രംഗത്തുണ്ട്. നിലവിൽ  65-ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട്; 10,000-ത്തിലധികം ഹെലികോപ്റ്റർ മെഡിക്കൽ എമർജൻസി ഇവാക്വേഷനുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കൺസൾട്ടൻസി കമ്പനിയായ പ്രോമിത്യൂസ് ആർപിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2022, ഐ‌എം‌എം‌എ‌എഫ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യു‌എ‌എം മുവായ് തായ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യുഎഇ ടൂർ 2022, സൗദി ടൂർ 2022 എന്നിവയിൽ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  3 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  3 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  3 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  3 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  3 days ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  3 days ago
No Image

'ആശങ്ക വേണ്ട, യുഎഇയിലെ ജനജീവിതം സാധാരണ നിലയിൽ'; വിദ്യഭ്യാസവും വ്യാപാരവും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ

uae
  •  3 days ago