സെന്‍ട്രല്‍ സ്കൂള്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് ഫ്രഷിന് ഇപ്പോള്‍ അപേക്ഷിക്കാം. നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarships.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2016 മാര്‍ച്ചില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
ആകെ സ്കോളര്ഷിപ്പുകളില് 27 ശതമാനം ഒ.ബി.സി, 15ശതമാനം എസ്.സി, 7.5ശതമാനം എസ്.ടി എന്നിങ്ങനെ നീക്കിവച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും മൂന്നു ശതമാനം സ്കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കാലാവധി അഞ്ചു വര്‍ഷമാണ്.
ആദ്യത്തെ മൂന്നു വര്‍ഷം പ്രതിവര്‍ഷം 10,000 രൂപ (പതിനായിരം രൂപ) വീതവും നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷം 20,000 രൂപ (ഇരുപതിനായിരം രൂപ) വീതവും നല്‍കും. പ്രായം 18നും 25നും മധ്യേയും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം.
അപേക്ഷകര്‍ ആധാര്‍ കാര്‍ഡ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് ലിസ്റ്റിന്റെ അസ്സല് പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിയുള്ളവരാണെങ്കില്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarships.gov.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.collegiate-edu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണം. ഇ-മെയില്‍ രലിേൃമഹലെരീേൃരെവീഹമൃവെശു@ഴാമശഹ.രീാ ഫോണ്‍: 0471 2306580, 9446780308, 9446096580.
അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബര്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."