'ജാം 2017' അപേക്ഷിക്കാനായി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെയും വിവിധ എം.എസ്്.സി, പോസ്റ്റ് ബി.എസ്.സി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എസ്്.സി (ജാം) 2017 ഫെബ്രുവരി 12നു നടക്കും. ഡല്‍ഹി ഐ.ഐ.ടിയുടെ നേതൃത്വത്തിലാണ് പരീക്ഷ നടക്കുക.
ഏഴു വിഷയങ്ങളിലാണ് ജാം നടത്തുന്നത്. ബയോളജിക്കല്‍ സയന്‍സസ് (ബി.എല്‍), ബയോ ടെക്‌നോളജി (ബി.ടി), കെമിസ്ട്രി (സി.വൈ), ജിയോളജി (ജി.ജി), മാത്തമാറ്റിക്‌സ് (എം.എ), മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (എം.എസ്), ഫിസിക്‌സ് (പി.എച്ച്) എന്നിവയാണത്. ഓരോന്നും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. ബി.എല്‍, എം.എ, പി.എച്ച് എന്നീ കോഡുകളുള്ള വിഷയങ്ങളുടെ പരീക്ഷ ഫെബ്രുവരി 12നു രാവിലെ ഒന്‍പതു മുതല്‍ 12 വരെയും ബി.ടി, സി.വൈ, ജി.ജി, എം.സി കോഡുകളുള്ള വിഷയങ്ങളുടെ പരീക്ഷ അന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചുവരെയുമായിരിക്കും. പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക വേേു.ഷമാ.ശശ.േറമര.ശി എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങളിലെ ദ്വിവത്സര എം.എസ്്.സി., ജോയിന്റ് എം.എസ്്.സി, പി.എച്ച്.ഡി, എം.എസ്്.സി പി.എച്ച്.ഡി ഡ്യൂവല്‍ ഡിഗ്രി, എം.എസ്്.സി, എം.ടെക്, എം.എസ്്.സി, എം.എസ് (റിസര്‍ച്ച്) പി.എച്ച്.ഡി ഡ്യൂവല്‍ ഡിഗ്രി, മറ്റു പോസ്റ്റ് ബാച്ചിലര്‍ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ഭുവനേശ്വര്‍, മുംബൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോധ്പൂര്‍, കാണ്‍പൂര്‍, ഖരഗ്പൂര്‍, മദ്രാസ്, പട്‌ന, റൂര്‍ക്കി, റോപ്പര്‍ എന്നീ ഐ.ഐ.ടികളില്‍ 2017-18ലെ പ്രവേശനമാണ് നടത്തുക. ഓരോ സ്ഥാപനത്തിലും ലഭ്യമായ കോഴ്‌സുകളുടെ വിശദാംശങ്ങള്‍ വേേു:ഖമി.ശശ.േറമര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. മറ്റു സ്ഥാപനങ്ങളും അവരുടെ പ്രവേശനത്തിന് ഇതിലെ സ്‌കോര്‍ ഉപയോഗിച്ചേക്കാം.
കേരളത്തില്‍ കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. യോഗ്യതാപരീക്ഷയില്‍ എല്ലാ വര്‍ഷങ്ങളിലുമായി ഭാഷ, സബ്‌സിഡിയറി വിഷയങ്ങളുള്‍പ്പെടെ എല്ലാ വിഷയങ്ങള്‍ക്കുമായി മൊത്തത്തില്‍ 55 ശതമാനം മാര്‍ക്ക് (പൂര്‍ണസംഖ്യയാക്കാതെ) ജനറല്‍, ഒ.ബി.സി വിഭാഗക്കാരെങ്കില്‍ നേടിയിരിക്കണം. ടഇഠജണഉ ക്കാര്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് മതി.
2017ന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ നാലുവരെ നല്‍കാം.
അപേക്ഷാഫീസ് എല്ലാ വിഭാഗങ്ങളിലെയും പെണ്‍കുട്ടികള്‍ക്കും ഒരു പേപ്പറിന് 750 രൂപയും രണ്ടിന് 1,050 രൂപയുമാണ്. മറ്റു വിഭാഗങ്ങള്‍ക്ക് ഇതു യഥാക്രമം 1,500 രൂപയും 2,100 രൂപയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http.j-am.iit.dac.in കാണുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 04
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."