HOME
DETAILS

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

  
Web Desk
June 06 2025 | 15:06 PM

27-year-old elephant enters Thai shop near Khao Yai park eats snacks worth 1800 CCTV footage stuns internet

ബാങ്കോക്ക്: കൂളായി കടയിലേക്ക് കയറി ലഘുഭക്ഷണങ്ങൾ തിന്ന് മടങ്ങിയ കാട്ടാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തായ്‌ലൻഡിലെ ഖാവോ യായ് ദേശീയ ഉദ്യാനത്തിന് സമീപമുള്ള ഒരു പലചരക്ക് കടയിലാണ് സംഭവമുണ്ടായത്. ജൂൺ 2-നാണ് 27 വയസ്സുള്ള കാട്ടാനയായ പ്ലായ് ബിയാങ് ലെക് കടയുടെ മുൻവശം തള്ളി അകത്ത് കടന്ന് ലഘുഭക്ഷണങ്ങൾ ഭക്ഷിച്ചത്.

സിസിടിവിയിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളിൽ, ആന പതിയെ ഫ്രിസർ നീക്കി കൗണ്ടറിലേക്കെത്തി, അവിടെ സൂക്ഷിച്ചിരുന്ന ബനാന ചിപ്സ്, മധുരപലഹാരങ്ങൾ, നിലക്കടല അടക്കമുള്ള ഏകദേശം പത്ത് പാക്കറ്റുകൾ എടുത്ത് കഴിച്ച് ആസ്വദിക്കുന്നതും കാണാം. 10 മിനിറ്റ് വരെ കടയ്ക്കകത്ത് ആന ഭക്ഷണം കഴിച്ചുനിന്നു.

കടയുടമ ഖാംപ്ലോയ് കകായോ ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന അതിലൊന്നും ശ്രദ്ധിച്ചില്ല. “ആനയെ പലപ്പോഴും കടയുടെ പരിസരങ്ങളിൽ കാണാറുണ്ട്. പക്ഷേ, കടയ്ക്ക് ഉള്ളിലേയ്ക്കു കയറിയത് ഇത് ആദ്യമെന്നും ആന ശാന്തമായാണ് പെരുമാറിയത്,” ഖാംപ്ലോയ് പറഞ്ഞു.

ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ആനയുടെ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, കടയുടമയ്ക്ക് നഷ്ടപരിഹാരമായി 800 ബാറ്റ് (ഏകദേശം 1800 രൂപ) നൽകി.

A 27-year-old wild elephant named Plai Biang Lek walked into a grocery store near Khao Yai National Park and calmly ate snacks including banana chips, peanuts, and sweets. The incident, caught on CCTV, shows the elephant gently pushing aside a freezer before helping itself to the food. The animal spent around 10 minutes inside the shop. Despite attempts by the shop owner to chase it away, the elephant remained undisturbed. The video has since gone viral on social media. Officials later compensated the shop owner with 800 Baht (approx. ₹1,800) for the lost goods.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  19 hours ago
No Image

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

Cricket
  •  20 hours ago
No Image

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 hours ago
No Image

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

uae
  •  20 hours ago
No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  21 hours ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  21 hours ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  21 hours ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  21 hours ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  21 hours ago
No Image

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ

International
  •  21 hours ago