ഹജ്ജ് സമയത്തെ ഭക്ഷണവിതരണച്ചുമതല മുത്വവ്വിഫുമാര്‍ക്ക്
മക്ക : വിശുദ്ധ ഹജ്ജിനു തുടക്കം കുറിക്കുന്ന ദിനം മുതല്‍ ഹാജിമാര്‍ക്കുള്ള ഭക്ഷണ വിതരണം മുത്വവ്വിഫുമാരുടെ ചുമതലയില്‍.
ദുല്‍ഹിജ്ജ എട്ട് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ഹാജിമാരുടെ ഭക്ഷണം മുത്വവ്വിഫുമാര്‍ വിതരണം ചെയ്യുക. ഇതിനായുള്ള കൂപ്പണുകള്‍ ഇതിനകം തന്നെ വിതരണം ആരംഭിച്ചിട്ടുണ്ട് . ഹാജിമാര്‍ ചടങ്ങിനെത്തുന്ന മിനായിലും മറ്റു പുണ്യ സ്ഥലങ്ങളിലും ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയില്ലാത്തതിനാലാണ് ഭക്ഷണ വിതരണം മുത്വവിഫുമാര് മുഖേന നല്‍കുന്നത്. അതേ സമയം, ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഹാജിമാര്‍ക്ക് ക്യാംപുകളില്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങി.
തര്‍വിയത്തിന്റെ ദിനമെന്നറിയപ്പെടുന്ന ആദ്യ ദിവസമായ ദുല്‍ഹിജ്ജ എട്ടിന് ശനിയാഴ്ച ഉണ്ടായേക്കാവുന്ന കടുത്ത തിരക്ക് കണക്കിലെടുത്തു വെള്ളിയാഴ്ച രാത്രി തന്നെ ഹാജിമാരെ മക്കയില്‍ നിന്നും മിനായിലെ താമസ സ്ഥലത്തു എത്തിക്കുമെന്നാണറിയുന്നത്.
വെള്ളിയാഴ്ച്ച രാത്രി ഇതിനായി സജ്ജമായിരിക്കാനാണ് ഹാജിമാര്‍ക്ക് നിര്‍ദേശം. ആഭ്യന്തര ഹാജിമാരുടെയും യാത്രക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. എന്നാല്‍, ഇനിയും അനുമതി പത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് ആഭ്യന്തര യാത്രക്കാരുടെ യാത്ര വൈകിപ്പിക്കാനാണ് സാധ്യത. വ്യക്തിഗത ഹജ്ജ് പെര്‍മിറ്റ് ഏകദേശം ലഭിച്ചുവെങ്കിലും ഫാമിലികളുടെ ഹജ്ജ് പെര്‍മിറ്റ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല
ഹജ്ജ് ടെര്‍മിനല്‍ ദുല്‍ഹജ്ജ് നാളെ താല്‍ക്കാലികമായി അടയ്ക്കും.
പതിനാലു ലക്ഷം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന ഈ വര്‍ഷം ഇതുവരെ പന്ത്രണ്ടു ലക്ഷത്തോളം ഹാജിമാരാണ് പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നത് . ബാക്കിയുള്ള ഹാജിമാര്‍ തൊട്ടടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."