HOME
DETAILS

ദൂഷിതവലയത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കണം

  
backup
September 05 2016 | 19:09 PM

%e0%b4%a6%e0%b5%82%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%b5%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

'വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം, അധ്യാപകരാണ്' - ഈ ആപ്തവാക്യം തന്നെ, വിദ്യാഭ്യാസമെന്ന പ്രക്രിയയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നു. ഭാരതത്തിന്റെ ഭാഗധേയം ക്ലാസുമുറികളില്‍ രൂപംകൊള്ളുന്നുവെന്നാണ് ഗാന്ധിജി പ്രസ്താവിച്ചത്. അധ്യാപനം ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന ഒരു മഹത്കര്‍മമാണെന്നര്‍ഥം. അധ്യാപകര്‍ യുഗശില്‍പ്പികളാണെന്ന് പറയാന്‍ ഇതാണ് കാരണം.
ഇന്നത്തെ വിദ്യാഭ്യാസമാണ് നാളത്തെ സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. കുട്ടികളുടെ മനസില്‍ സ്‌നേഹത്തിന്റെ, ദയയുടെ, ഒരുതുള്ളി ഇറ്റിക്കുമ്പോള്‍, ഭാവി സമൂഹത്തില്‍ സ്‌നേഹത്തിന്റെ, കരുണയുടെ ഒരു കടലാണ് രൂപംകൊള്ളുന്നത്.

'മാതാപിതാ ഗുരു ദൈവം' എന്നാണ് ആപ്തവാക്യം. മാതാവിനും പിതാവിനും ഒപ്പം ഗുരുവിന് ഉദാത്തമായ സ്ഥാനം കൊടുക്കണം. ഗുരുവാണ് ഏതൊരാള്‍ക്കും ശ്രേയസിന്റെ രൂപം-അറിവിന്റെ വെളിച്ചം-ആദ്യം പകര്‍ന്നു കൊടുക്കുന്നത്. 'ഗു' എന്ന അക്ഷരത്തിന് ഇരുട്ട് എന്ന അര്‍ഥമുണ്ട്. 'രു' എന്നാല്‍ ഇല്ലാതാക്കുന്നവന്‍. അജ്ഞതയെന്ന ഇരുട്ടിനെ ഇല്ലാതാക്കി അറിവിന്റെ വെളിച്ചം സമൂഹത്തില്‍ വ്യാപിപ്പിക്കുന്നവനാണ് യഥാര്‍ഥ ഗുരു. അധ്യാപകനെ അനുസരിക്കാനും ആദരിക്കാനും വിദ്യാര്‍ഥികളും സമൂഹവും സന്നദ്ധമാകണം. അതിനുയോജ്യമായ വിധത്തില്‍ അധ്യാപകന്‍ ജനകീയനായി ജീവിക്കുകയും വേണം.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മൂന്ന് എച്ച് (ഒ) ആണെന്ന് പറയാറുണ്ട്. തല(ഒലമറ) കൈകള്‍(ഒമിറ)െ ഹൃദയം(ഒലമൃ)െ എന്നിവയാണ് ഈ മൂന്ന് 'എച്ചു'കള്‍. തല എന്നതുകൊണ്ടുദ്ദേശിക്കുന്നത് തലച്ചോറിനെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനം പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കും. കൈകള്‍ക്കാവശ്യമായ ശേഷി ശാരീരിക വ്യായാമത്തില്‍ നിന്ന് കിട്ടും. ഹൃദയത്തിന്റെ സ്ഥിതി അതല്ല. ഹൃദയം ആര്‍ദ്രമാകാന്‍ സഹായിക്കുന്നത് കലകളാണ്. കലകള്‍ 64 വിധമുണ്ടെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. ഈ എല്ലാവിധ കലാഭാവങ്ങളും ഹൃദയത്തിലൊരുക്കുന്ന മാനസിക ഭാവമാണ് സംസ്‌ക്കാരം. ദൗര്‍ഭാഗ്യവശാല്‍ സംസ്‌ക്കാരമെന്ന പദം പോലും പലര്‍ക്കും അജ്ഞാതമാണിന്ന്.

അഭ്യസ്തവിദ്യരും സംസ്‌കൃത ചിത്തരുമായ ഒരു തലമുറയെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. പക്ഷെ, ഇന്ന് വിദ്യാസമ്പന്നര്‍ അസംസ്‌കൃതരും അഹംഭാവികളുമായി മാറുകയാണ്. പ്രധാനമായും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തകര്‍ച്ച തന്നെ കാരണം. പാഠപുസ്തകങ്ങളുടെ അശാസ്ത്രീയത, സിലബസിന്റെ കാഠിന്യം, അനാകര്‍ഷമായ വിദ്യാലയാന്തരീക്ഷം, വിരസമായ പഠന സാഹചര്യങ്ങള്‍, ഭൗതിക സാഹചര്യങ്ങളുടെ അഭാവം. അധ്യാപകരുടെ ആത്മാര്‍ഥതയില്ലായ്മ, അക്കാദമിക് പരിശോധനകളുടെ കുറവ്, രക്ഷിതാക്കളുടെ നിസ്സംഗത, പരീക്ഷകളുടെ അശാസ്ത്രീയത, പ്രാദേശിക അസമത്വം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഗുണനിലവാരത്തകര്‍ച്ചക്കു ഹേതുവാകുന്നു.

ഇന്ന്, വിദ്യാഭ്യാസത്തെ കുറിച്ചും അധ്യാപകരെകുറിച്ചും ഉള്ള കാഴ്ചപ്പാടുകള്‍ മാറി. വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ സാമൂഹിക നന്മക്കു പകരം വ്യക്തിനന്മയായി ചുരുങ്ങി. തൊഴില്‍ സമ്പാദനത്തിനുള്ള പിരിശീലനമാണ് വിദ്യാഭ്യാസമെന്ന് സമൂഹം കരുതുന്നു. വിദ്യാഭ്യാസത്തിലൂടെ ദേശസ്‌നേഹികളും സമൂഹത്തിന് മുതല്‍ക്കൂട്ടുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇന്ന് അധ്യാപകര്‍ക്ക് കഴിയാതെ പോകുന്നു. ശാസ്ത്ര വിഷയങ്ങള്‍ക്ക് ഏവരും പ്രാധാന്യം നല്‍കുമ്പോള്‍ സാമൂഹിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനും ലഘൂകരിക്കാനും അധ്യാപകര്‍ക്ക് കഴിയണം. കാലത്തിന്റെ കുത്തൊഴുക്കില്‍ അധ്യാപനത്തിന്റെ മൂല്യങ്ങള്‍ വിസ്മരിച്ചുകൂടാ. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പതറാതെ നില്‍ക്കാനും നീതിയുടേയും സമൂഹനന്മയുടേയും വക്താക്കളാകുവാനും അധ്യാപകര്‍ പരിശ്രമിക്കണം. അങ്ങനെ ഉത്തമപൗരനായി തനിക്കു മുന്നിലുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതില്‍ വിജയിക്കണം.

സ്വാതന്ത്ര്യ സമരകാലത്ത് അധ്യാപകരും വിദ്യാര്‍ഥികളും ഒരുമിച്ച് സമരത്തില്‍ പങ്കെടുത്തിരുന്നു. ഇന്നത്തെ സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. പക്ഷെ അവയ്‌ക്കെതിരെ വേണ്ടവിധം ശബ്ദമുയര്‍ത്താന്‍ അധ്യാപകര്‍ക്കും അവര്‍ രൂപീകരിക്കുന്ന തലമുറയ്ക്കും കഴിയുന്നില്ല. വിദ്യാഭ്യാസം യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതുകൊണ്ടും ഇത്തരം ഭവിഷത്തുകള്‍ ഉണ്ടാകുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, ഉയര്‍ന്ന തൊഴില്‍ സാധ്യതകള്‍ തേടി അവര്‍ അന്യനാട്ടിലേക്ക് കടക്കുമ്പോള്‍ അവരുടെ ചിന്തകളും സേവനവും നമ്മുടെ സമൂഹത്തിന് ലഭിക്കുന്നില്ല. നമ്മുടെ നാട്ടില്‍ ധാരാളം അധ്യാപകരുണ്ട്. പലപ്പോഴും പാഠ്യപദ്ധതിക്കപ്പുറമുള്ള ഒരു ബന്ധം സമൂഹത്തോട് വളര്‍ത്തിയെടുക്കാന്‍ അവരില്‍ ചിലര്‍ക്കെങ്കിലും കഴിയുന്നില്ല.

പാഠങ്ങള്‍ ഹൃദിസ്ഥമാക്കലാണ് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്ന ധാരണ സമൂഹത്തില്‍ വ്യാപകമാണ്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസം വില്ക്കുന്ന സ്ഥാപനങ്ങള്‍ ഗ്രാമനഗര വ്യത്യാസമന്യേ ഉടലെടുക്കുകയാണ്. വിലകൊടുത്തു വാങ്ങേണ്ടുന്ന വസ്തുവാണ് വിദ്യാഭ്യാസമെന്ന സ്ഥിതി സംജാതമായിരിക്കുന്നു. ട്യൂഷന്‍, പഠനസഹായികള്‍, ഓര്‍മ്മ ശക്തിക്കുള്ള ഔഷധങ്ങള്‍- എല്ലാം എങ്ങും സുലഭം. പ്രീ-പ്രൈമറി പ്രവേശനത്തിനുമാത്രം പതിനായിരങ്ങള്‍ ഡൊണേഷന്‍ വാങ്ങുന്നു ചില സ്ഥാപനങ്ങള്‍. വിദ്യാര്‍ഥികളെ മാത്രമല്ല, രക്ഷിതാക്കളെയും ഇന്റര്‍വ്യൂവിന് വിധേയമാക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കുട്ടികള്‍ ദയ, ധര്‍മ്മം, നീതി, വിനയം തുടങ്ങിയ നൈതിക മൂല്യങ്ങളെക്കുറിച്ചു തീര്‍ത്തും അജ്ഞരാണ്. 'ജയിക്കാനായ് ജനിച്ചവന്‍ ഞാനെ'ന്ന അഹന്ത വിദ്യാസമ്പന്നരില്‍ രൂഢമൂലമാകുന്നതിന്റെ കാരണം മറ്റൊന്നല്ല.

വിദ്യാഭ്യാസ സമ്പ്രദായമൊട്ടാകെ ഒരു ദൂഷിത വലയത്തില്‍ കുടുങ്ങിയ കാലഘട്ടമാണിത്. ഈ ദൂഷിത വലയത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കാനും സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കാനും അധ്യാപകര്‍ക്കു കഴിയും. വിദ്യാര്‍ഥികളില്‍ ലോകങ്ങളെ ജയിക്കാന്‍ മതിയായ മംഗല മഹാശക്തി ഉറങ്ങിക്കിടക്കുന്നുണ്ട്. അതിനെ തട്ടിയുണര്‍ത്തി സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുകയെന്ന ഭാരിച്ച ചുമതലയാണ് അധ്യാപകര്‍ക്കുള്ളത്. ഈ ദൗത്യം നിര്‍വഹിക്കുന്ന ധാരാളം അധ്യാപകരുണ്ടെന്നുള്ളത് ആശ്വാസകരം തന്നെ. ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ നേടുന്ന അപൂര്‍വം അധ്യാപകരുണ്ട്. അവാര്‍ഡുകള്‍ക്ക് സര്‍വ്വഥാ അര്‍ഹരായ അധ്യാപകര്‍ വേറെയും ധാരാളം. ഇവര്‍ക്കെല്ലാം കേന്ദ്രസംസ്ഥാന ബഹുമതികള്‍ ലഭിച്ചാലും ഇല്ലെങ്കിലും, സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍ സീമാതീതമാം വിധം സമര്‍പ്പിക്കേണ്ടതുണ്ട്. അക്കാര്യം സമൂഹത്തെ അനുസ്മരിപ്പിക്കാനാണ് അധ്യാപക ദിനം. ഈ വര്‍ഷത്തെ അധ്യാപക ദിനത്തിന്, മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസെടുക്കുന്നു എന്ന സവിശേഷതയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago