HOME
DETAILS

ആദിവാസികളെ ആർക്കും വേണ്ട; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദിവാസികൾക്ക് നേരെ കണ്ണടച്ച് മുന്നണികൾ 

  
Web Desk
June 10 2025 | 03:06 AM

Nobody wants tribals Fronts turn a blind eye to tribals in Nilambur by-election

മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും ജനകീയ പ്രശ്‌നങ്ങൾ ഉയർത്തികാട്ടിയാണ് പ്രചാരണം കൊഴുപ്പിക്കുന്നതെങ്കിലും നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികളുടെ പ്രശ്‌നം ആർക്കും വിഷയമാകുന്നില്ല. പ്രളയം, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനപ്രചാരണ വിഷയം. എന്നാൽ, മുഖ്യധാര രാഷ്ട്രീയകക്ഷികളുടെയോ, സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന്റെയോ തെരഞ്ഞെടുപ്പ് അജൻഡകളിലൊന്നും നിലമ്പൂരിലെ 20,000ലധികം വരുന്ന ആദിവസികളെ കുറിച്ചോ വനാവകാശങ്ങൾക്കും ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി അവർ നടത്തുന്ന സമരത്തെ കുറിച്ചോ ഒന്നും പറയുന്നില്ല. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ സമര വേദിയിലെത്തിയതൊഴിച്ചാൽ, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുമുന്നണികളുടെയും നേതാക്കളാരും മലപ്പുറത്തെ സമരവേദിയിലെത്തിയിരുന്നില്ലെന്നത് മുന്നണികളുടെ ആദിവാസി സമരത്തോടുള്ള നയം വ്യക്തമാക്കുന്നതാണ്.

തലമുറകളായി കൃഷി ചെയ്തു ജീവിച്ചവരാണ് നിലമ്പൂരിലെ ആദിവാസി ജനത. അവരുടെ അന്യാധീനപ്പെട്ടുപോയ കൃഷി ഭൂമി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടത്തെ 60 ആദിവാസി കുടുംബങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി സമരമുഖത്തുള്ളത്. കൃഷി ഭൂമി തിരിച്ചുനൽകണമെന്ന 2009ലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2018 മുതൽ നിലമ്പൂരിലെ 18 ഊരുകളിലെ 200ലേറെ ആദിവാസി കുടുംബങ്ങൾ കാട്ടിൽ സമരം നടത്തിയിരുന്നു. കൃഷിയോഗ്യമായ ഒരേക്കർഭൂമി ഓരോ കുടുംബത്തിനും നൽകണമെന്നായിരുന്നു ആവശ്യം. 

2023 മെയ് 10മുതൽ  നിലമ്പൂർ ഐ.ടി.ഡി.പിക്ക്  മുമ്പിലേക്ക് ഈ സമരം മാറ്റി. ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ 314 ദിവസം പട്ടിണിസമരം നടത്തി. 2024 മാർച്ച് 18ന് മലപ്പുറം ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിൽ ഓരോ കുടുംബത്തിനും 50 സെന്റ് വീതം ആറുമാസത്തിനകം  നൽകാമെന്ന് ജില്ലാ കലക്ടർ രേഖാമൂലം ഇവർക്ക് ഉറപ്പും നൽകി. എന്നാൽ, ഉറപ്പ് പാലിക്കപ്പെട്ടില്ല. സർക്കാർ ഉറപ്പ് ലംഘിച്ചതിനെ തുടർന്ന് കലക്ടറേറ്റ് പടിക്കൽ മെയ് 20മുതൽ  രാപ്പകൽ സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ് ആദിവാസികൾ.മന്ത്രിമാരും എം.എൽ.എമാരും സമരവേദിക്കു സമീപത്തു കൂടി കടന്നു പോവുമ്പോഴും അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനോ മറ്റോ തയാറായിട്ടില്ല. 

ആദിവാസികൾക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി ഉണ്ടായിട്ടും 20 വർഷത്തോളമായി അപേക്ഷകൾ സ്വീകരിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. സുരക്ഷിതമായി താമസിക്കാൻ ഒരു തുണ്ട് ഭൂമിയില്ലന്നതാണ് ആദിവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 

നിയമ വിരുദ്ധമായി കൈവശംവച്ചിരിക്കുന്ന  നിലമ്പൂർ നിയോജക മണ്ഡലത്തിലെ ആയിരകണക്കിനു ഏക്കർ എസ്റ്റേറ്റ് ഭൂമിയാണ് നിയമനിർമാണത്തിലൂടെ ഏറ്റെടുക്കാനുള്ളത്. ഇവ ഏറ്റെടുത്ത് ദളിത്-, ആദിവാസി സമൂഹങ്ങൾക്ക് കൃഷിഭൂമി വിതരണം ചെയ്യാനോ വനാവകാശങ്ങൾ നടപ്പാക്കാനോ സർക്കാർ ഇതുവരെ തയാറായിട്ടില്ല. 

Nobody wants tribals Fronts turn a blind eye to tribals in Nilambur by-election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

uae
  •  a day ago
No Image

ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ 

Kerala
  •  a day ago
No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  a day ago
No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  a day ago
No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  a day ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  a day ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  a day ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  a day ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago