HOME
DETAILS

കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്കു അധികാരമില്ല : മന്ത്രി ജി സുധാകരന്‍

  
backup
September 05 2016 | 19:09 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%9f


ആലപ്പുഴ: കോടതിവളപ്പില്‍ ആരെയും തടയാന്‍ അഭിഭാഷകര്‍ക്കു അധികാരമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തുന്നത് നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ലിയുജെ) ആലപ്പുഴ ജില്ലാ കമ്മറ്റിയുടെയും പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം ഉന്നത കേന്ദ്രങ്ങളില്‍ ചര്‍ച്ച നടത്തി പരിഹരിക്കണം. കോടതിവളപ്പ് ജഡ്ജിയുടെ അധികാരപരിധിയിലുള്ള സ്ഥലമാണ്. അവിടെ അഭിഭാഷകര്‍ പത്രപ്രവര്‍ത്തകരെ തടയുന്നതു ശരിയല്ല. സമൂഹത്തിന്റെ ഭരണ ഘടനാ അവകാശങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ഇഷ്ടമില്ലാത്തവരെ ആക്രമിക്കുന്നതും ഭൂഷണമല്ല. അഭിഭാഷകര്‍ കൂടുതല്‍ സംയമനം പാലിക്കണം. രാജാവ് കഴിക്കുന്ന ആഹാരമെന്തെന്നു നോക്കാന്‍ വരെ അവകാശമുള്ളവരാണു മാധ്യമപ്രവര്‍ത്തകര്‍. പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്നതു സിവില്‍ സൊസൈറ്റിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
വാര്‍ത്താ ശേഖരണത്തിനു മാധ്യമപ്രവര്‍ത്തകര്‍ക്കു തടസമുണ്ടാകുന്നതു ജനാധിപത്യത്തിനു തന്നെ ആഘാതമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടികള്‍ സ്വീകരിച്ചു ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളൊഴിവാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടിപിടിക്കുന്നവരുടെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൊണ്ടു കൊടിപിടിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാക്കിയതു ശരിയായില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഹൈക്കോടതി കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്നു പരിപാടിയില്‍ വിശദീകരണം നടത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്നതു അഭിഭാഷക ആക്ടിവിസവും ജൂഡീഷ്യല്‍ ഇന്‍ ആക്ടിവിസവുമാണ്. വിഷയത്തില്‍ കേരളത്തിലെ നീതിന്യായ കോടതികള്‍ മൗനം വെടിയണം.
പൗരസമൂഹത്തിന്റെ പ്രതിനിധികളായ മാധ്യമപ്രവര്‍ത്തകര്‍ കോടതികളില്‍ തടയപ്പെടുമ്പോള്‍ പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ സാഹചര്യമാണു കേരളത്തിലെ കോടതികളെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം അഭിഭാഷകസമൂഹത്തിനെതിരെയല്ല, മറിച്ചു അഭിഭാഷകരിലെ ക്രിമിനലുകള്‍ക്കെതിരെയാണ്. ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.എസ് ഉമേഷ് അധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുള്‍ ഗഫൂര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ സോമന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീര്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ബി രാജശേഖരന്‍, കെ.എന്‍.ഇ.എഫ് ജില്ലാസെക്രട്ടറി വി.എസ് ജോണ്‍സണ്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍, കര്‍ഷക ജനതാ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ കുര്യന്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍, യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍, കാവ് സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.എന്‍ ഗോപിക്കൂട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രസ്‌ക്ലബ് സെക്രട്ടറി ജി ഹരികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ജി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. സമരത്തിനു പിന്തുണയുമായി പത്രപ്രവര്‍ത്തകര്‍ക്കൊപ്പം പത്രജീവനക്കാരുടെ സംഘടനയായ കെ.എന്‍.ഇ.എഫിന്റെ പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരും എത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  21 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago