HOME
DETAILS

മാരക കീടനാശിനി പ്രയോഗത്തിനെതിരേ കൃഷി വകുപ്പിന്റെ കാംപയിനു തുടക്കം

  
backup
September 05 2016 | 19:09 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4


ആലപ്പുഴ: വിഷവിമുക്ത പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പരമാവധി ഉല്പാദനവും വിപണവും ലക്ഷ്യമിട്ട് കൃഷിയിടങ്ങളില്‍ മാരക കീടനാശികള്‍ ഉപയോഗിക്കുന്നത് തടയാനായി കൃഷി വകുപ്പ് സംസ്ഥാനതല കാമ്പയിന്‍ സംഘടിപ്പിക്കുന്നു. 40 ദിവസത്തെ കാമ്പയിന്‍ ഓഗസ്റ്റ് 29ന് തുടങ്ങി ഒക്‌ടോബര്‍ ഏഴുവരെയാണ് കാമ്പയിന്‍.
കാമ്പയിന്‍ കാലയളവില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. രാസകീടനാശിനികളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും മറ്റു കൃഷി രീതികളെക്കുറിച്ചുമുള്ള പരിശീലനം കര്‍ഷകര്‍ക്ക് നല്കും.
സംസ്ഥാനത്ത് നിരോധിച്ച കൃഷിനാശിനികളെക്കുറിച്ചും നിയന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും കിടനാശിനി വില്പനക്കാര്‍ക്കും അവബോധം നല്കും. സംസ്ഥാനത്ത എല്ലാ കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സെപ്ക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തും.
നിരോധിത കീടനാശിനികളോ വില്പനയ്ക്ക് ലൈസന്‍സ് നല്കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന ശിക്ഷാ നടപടി കൈക്കൊള്ളും. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫീസറുടെ ശിപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തിലേ കീടനാശിനി ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്ക് നല്‍കാവൂ.
അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കീടനാശിനികളുടെ വരവ് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ജില്ലാതലത്തില്‍ രൂപീകരിച്ച വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സംസ്ഥാനതല വിജിലന്‍സ് സ്‌ക്വാഡ് ജില്ല സന്ദര്‍ശിച്ച് പരിശോധന നടത്തും.
കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ല. കീടനാശിനികമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും നടത്തരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago